Film Talks

'ഒരു നൈജീരിയന്‍ ആയതുകൊണ്ട് ഞാന്‍ തട്ടിപ്പുകാരനാകില്ല'; കേരള പൊലീസിന്റെ ട്രോളിനെ വിമര്‍ശിച്ച് സാമുവല്‍

കേരള പൊലീസിന്റെ ട്രോളിനെ വിമര്‍ശിച്ച് 'സുഡാനി ഫ്രം നൈജീരിയ' താരം സാമുവല്‍ എബിയോള റോബിന്‍സണ്‍. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇമെയില്‍ അഡ്രസുകള്‍ തയ്യാറാക്കി, സന്ദേശമയച്ച് പണം തട്ടുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ളതായിരുന്നു കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ട്രോള്‍.

നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് സൈബര്‍ഡോം കണ്ടെത്തിയിട്ടുണ്ടെന്നും, പണമോ സേവനങ്ങളോ ആവശ്യപ്പെട്ട് ലഭിക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരയയിലെ രംഗങ്ങളായിരുന്നു ട്രോളിനായി ഉപയോഗിച്ചത്. ഈ ട്രോളിനെതിരെ വിമര്‍ശനവുമായാണ് സാമുവര്‍ രംഗത്തെത്തിയത്. താന്‍ നൈജീരിയനാണെന്ന് കരുതി തട്ടിപ്പുകാരനാണെന്നല്ല അതിനര്‍ത്ഥമെന്നും, തന്റെ ചിത്രം ഇതുപോലെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സാമുവല്‍ പറയുന്നു. നടന്റെ പ്രതികരണത്തിന് പിന്നാലെ കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇതുപോലുള്ള കാര്യങ്ങള്‍ക്ക് എന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നില്ല. കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ ഞാന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല, അതുമായി ബന്ധപ്പെടുന്നത് ഞാന്‍ അഭിനന്ദിക്കുന്നില്ല.

ഞാന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് ഞാന്‍ ഒരു തട്ടിപ്പുകാരനാണെന്ന് അര്‍ത്ഥമാക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ നിരവധി അഴിമതികള്‍ ചൈനീസ് അല്ലെങ്കില്‍ വിയറ്റ്‌നാം ഉത്ഭവമാണ്, അവ നൈജീരിയന്‍ കോഡ് നാമങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഞാന്‍ ഒരു തട്ടിപ്പുകാരനല്ല, ഇത് ഞാന്‍ വിലമതിക്കുന്നില്ല. നിങ്ങള്‍ ഒരു ഇന്ത്യന്‍ മനുഷ്യനായതുകൊണ്ട് നിങ്ങള്‍ ഒരു റേപ്പിസ്റ്റ് അല്ല. ഇവ സാമാന്യവല്‍ക്കരിക്കുന്നത് നിര്‍ത്തുക ദശലക്ഷക്കണക്കിന് നൈജീരിയക്കാരും കോടിക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. എല്ലാം ഒരുപോലെയാണെന്ന് കരുതുന്നത് വളരെ ക്രിയാത്മകമല്ല. നന്ദി

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT