Film Talks

ഷെയിം ഓണ്‍ യൂ സാമന്ത; ഫാമിലി മാന്‍ 2 സീരീസില്‍ സാമന്തയെക്കെതിരെ ട്വിറ്ററിൽ വിദ്വേഷ ക്യാമ്പയിൻ

നടി സാമന്തയ്‌ക്കെതിരെ ട്വിറ്ററിൽ വിദ്വേഷ ക്യാമ്പയിൻ. ഷെയിം ഓണ്‍ യൂ സാമന്ത എന്ന പേരിലാണ് ക്യാമ്പയിൻ പ്രചരിക്കുന്നത്. ഫാമിലി മാന്‍ 2 സീരീസില്‍ തമിഴ് പുലി പ്രവര്‍ത്തകയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെ തുടർന്നാണ് ഹാഷ്ടാഗ് ക്യാംപെയിന്‍ ആരംഭിച്ചത്. തമിഴരുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് പ്രധാന വിമർശനം. ആമസോൺ പ്രൈമിൽ ജൂൺ നാലിനാണ് സീരീസ് റിലീസ് ചെയ്യുന്നത്

തമിഴ്‌നാട്ടിലെ ജനങ്ങളാണ് സാമന്തയെ അറിയപ്പെടുന്ന നടിയാക്കിയതെന്നും അവരോട് നന്ദികേട് കാണിച്ചുവെന്നും ചിലര്‍ ട്വീറ്റ് ചെയ്തു. സിനിമയിൽ അഭിനയിച്ചതിൽ തമിഴ് ജനതയോട് സാമന്ത മാപ്പു പറയണമെന്നായിരുന്നു മറ്റ് ചില ട്വീറ്റുകൾ. എല്‍.ടി.ടി.ഇ സ്വാതന്ത്ര്യ സമരസേനാനികളുടെ സംഘടനയാണെന്നും അതിന്റെ നേതാവാണ് പ്രഭാകരൻ. നിങ്ങള്‍ വേണമെങ്കില്‍ ഒരു അഭിസാരികയായി അഭിനയിച്ചോളു. എന്നാല്‍ തമിഴ് ജനതയെ ഇങ്ങനെ അപമാനിക്കരുത്. ഒരു വംശത്തിന്റെ തന്നെ കാവലാളുകളാണ് എല്‍.ടി.ടി.ഇ എന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.

സീരിസില്‍ തമിഴരെ തീവ്രവാദികളായിട്ടാണ് അവതരിപ്പിക്കുന്നതെന്നും സീരിസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് എം.ഡി.എം.കെ എം.പി വൈകോ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി സീരീസിന്റെ അണിയറപ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. സീരീസിന്റെ ട്രെയ്‌ലറിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ടാണ് പലരും വാദങ്ങൾ ഉയർത്തുന്നത്. അവരെല്ലാം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. എഴുത്തുകാരും അഭിനേതാക്കളും ഉള്‍പ്പടെയുള്ള ഭൂരിഭാഗം പേരും സീരീസിൽ തമിഴ് വംശജരാണ്. തമിഴ് സംസ്‌കാരത്തേയും ചരിത്രത്തേയും അങ്ങേയറ്റം ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. എല്ലാവരും സീരീസ് കണ്ടതിന് ശേഷം തീരുമാനമെടുക്കൂ എന്നാണ് സംവിധായകന്റെ വിശദീകരണം.സീരീസ് സംവിധാനം ചെയ്ത രാജ് ആന്റ് ഡി.കെയാണ് മറുപടിയുമായി രംഗത്തെത്തിയത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT