Film Talks

ഫാമിലി മാൻ 2 സീരീസിലെ 'രാജി'; യുദ്ധത്തിന്റെ വേദനാജനകമായ ഓർമ്മയിൽ ജീവിക്കുന്നവർക്കുമുള്ള ആദരാഞ്ജലിയെന്ന് സമന്താ

അന്യായമായി സംഭവിച്ച യുദ്ധത്തിൽ മരണമടഞ്ഞവർക്കും, യുദ്ധത്തിന്റെ വേദനാജനകമായ ഓർമ്മയിൽ ജീവിക്കുന്നവർക്കുമുള്ള ആദരാഞ്ജലിയാണ് ഫാമിലി മാൻ 2 സീരീസിലെ രാജി എന്ന കഥാപാത്രമെന്ന് നടി സമന്താ അക്കിനേനി. വിദ്വേഷം, അടിച്ചർമത്തൽ, അത്യാഗ്രഹം എന്നിവയ്‌ക്കെതിരേയുള്ള മനുഷ്യ സമൂഹത്തിന്റെ പോരാട്ടത്തിന്റെ ദൃഢമായ ഓർമ്മപ്പെടുത്തലാണ് രാജി എന്ന കഥാപാത്രം . സീരീസിനെക്കുറിച്ചുള്ള അവലോകനങ്ങളും കമന്റുകളും വായിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. എല്ലായ്പ്പോഴും പ്രത്യേകതയുള്ള കഥാപാത്രമാണ് രാജിയെന്നും സമന്താ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ആമസോണ്‍ സീരീസായ ‘ഫാമിലി മാന്‍ 2’ റിലീസ് ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ സമന്താ അക്കിനേനി ട്രെൻഡിങ് ആയിരുന്നു. സീരീസിൽ സമന്തായുടെ പ്രകടനത്തെ പ്രശംസിച്ചാണ് ട്വിറ്ററിൽ പോസ്റ്റുകൾ വന്നത് . എന്നാൽ സീരീസ് റിലീസ് ചെയ്യുന്നതിന് മുൻപ് സമന്തായുടെ കഥാപാത്രത്തെ വിമർശിച്ചുക്കൊണ്ട് 'ഷെയിംഓൺയുസമാന്ത' എന്ന ക്യാമ്പയിൻ ആയിരുന്നു ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നത്. തമിഴരെ തീവ്രവാദികളായിട്ടാണ് സീരീസിൽ അവതരിപ്പിക്കുന്നതെന്നും സീരിസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്.

സമന്തായുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

സീരീസിനെക്കുറിച്ചുള്ള അവലോകനങ്ങളും കമന്റുകളും വായിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. എല്ലായ്പ്പോഴും പ്രത്യേകതയുള്ള കഥാപാത്രമാണ് രാജി. സീരീസിന്റെ സംവിധായകാരായ രാജും ഡികെയും എന്നെ സമീപിച്ചപ്പോൾ വളരെയധികം സംവേദനക്ഷമതയും ബാലൻസും ആവശ്യമുള്ള കഥാപാത്രമാണ് രാജി എന്ന് ബോധ്യമായി. ഈലം നാടിന് വേണ്ടി തമിഴ് സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളുടെ ഡോക്യൂമെന്ററികൾ ക്രിയേറ്റിവ് ടീം എനിക്ക് അയച്ച് തന്നു. ഈലം നാടിന് വേണ്ടിയുള്ള തമിഴരുടെ പോരാട്ടങ്ങൾ കണ്ടപ്പോൾ സങ്കടവും ഭയവും തോന്നി. വളരെ കുറച്ച് പേർ മാത്രമാണ് ഈ ഡോക്യൂമെന്ററികൾ കണ്ടിരിക്കുന്നത്. ഈലത്തിലെ ആയിരക്കണക്കിന് തമിഴർ മരിക്കുമ്പോൾ ലോകം എങ്ങനെയാണ് അവരിൽ നിന്നും അകന്നു പോയതെന്ന് എനിക്ക് മനസ്സിലായി. ലക്ഷക്കണക്കിന് പേർക്ക് ഉപജീവനും വീടും നഷ്ടമായി. ആഭ്യന്തര കലഹത്തിന്റെ മുറിവുകളുമായി പലരും വിദൂര രാജ്യങ്ങളിൽ കഴിയുന്നു.

രാജിയുടെ കഥ, സാങ്കൽപ്പികമാണെങ്കിലും, അന്യായമായ യുദ്ധം മൂലം മരണമടഞ്ഞവർക്കും, യുദ്ധത്തിന്റെ വേദനാജനകമായ ഓർമ്മയിൽ ജീവിക്കുന്നവർക്കുമുള്ള ആദരാഞ്ജലിയാണ്. രാജിയുടെ കഥാപാത്രം സൂക്ഷ്മതയും, സെൻസിറ്റിവും ആയിരിക്കണമെന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിദ്വേഷം, അടിച്ചർമത്തൽ, അത്യാഗ്രഹം എന്നിവയ്‌ക്കെതിരേയുള്ള മനുഷ്യ സമൂഹത്തിന്റെ പോരാട്ടത്തിന്റെ ദൃഢമായ ഓർമ്മപ്പെടുത്തലായിരിക്കണം രാജി എന്ന കഥാപാത്രം. ഞങ്ങൾ‌ അങ്ങനെ ചെയ്യുന്നതിൽ‌ പരാജയപ്പെട്ടാൽ‌, അസംഖ്യം പേർ‌ക്ക് അവരുടെ വ്യക്തിത്വം, സ്വാതന്ത്ര്യം, സ്വയം നിർ‌ണ്ണയിക്കാനുള്ള അവകാശം എന്നിവ നിഷേധിക്കപ്പെടും.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT