Film Talks

'ചിരിപ്പിക്കല്ലേ ചോര തെറിക്കും എന്നത് ആവേശത്തിലെ എന്റെ ആവസാനത്തെ ഷോട്ട്'; രം​ഗയാവുമ്പോഴുള്ള ഫഹദ് പൊളിയാണ് എന്ന് സജിൻ ​ഗോപു

ജിതു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ആവേശം. ചിത്രത്തിൽ‍ രം​ഗ എന്ന ​ഗുണ്ട കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഫഹദിന്റെ രം​ഗ എന്ന കഥാപാത്രത്തിനൊപ്പം സിനിമ റിലീസായതിന് ശേഷം ചർച്ച ചെയ്യുന്ന പേരാണ് സജിൻ ​ഗോപുവിന്റേതും. ചിത്രത്തിൽ അമ്പാൻ എന്ന ​ഗുണ്ടയായാണ് സജിൻ എത്തിയത്. രം​ഗയാവുമ്പോഴുള്ള ഫഹദ് പൊളിയാണ് എന്ന് സജിൻ ​ഗോപു പറയുന്നു. ഒരു സീനൊക്കെ ഒരുമിച്ച് ചെയ്യുമ്പോൾ ഇക്കയുടെ ഒരു എനർജി ഒപ്പോസിറ്റ് നിൽക്കുന്ന നമുക്ക് കൂടിയാണ് കിട്ടുന്നത്. അങ്ങനെ കുറേ സീൻസൊക്കെ ശരിക്കും ആവേശത്തിൽ വർക്കായിട്ടുണ്ട് എന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചത് ഭാ​ഗ്യമായി കരുതുന്നുവെന്നും സജിൻ ​ഗോപു ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സജിൻ ​ഗോപു പറഞ്ഞത്:

രം​ഗയാവുമ്പോഴുള്ള ഫഹദ് പൊളിയാണ്. എനർജി ഭയങ്കരമായി പാസ്സ് ചെയ്യും. ഒരു സീനൊക്കെ നമ്മൾ ഒരുമിച്ച് ചെയ്യുമ്പോൾ ഇക്കയുടെ ഒരു എനർജി ഒപ്പോസിറ്റ് നിൽക്കുന്ന നമുക്ക് കൂടിയാണ് കിട്ടുന്നത്. അങ്ങനെ കുറേ സീൻസൊക്കെ ശരിക്കും വർക്കായിട്ടുണ്ട്. സീനെടുക്കുന്നതിന് മുന്നേ ഞങ്ങൾ സംസാരിക്കും എന്തെങ്കിലുമുണ്ടെങ്കിൽ പ്ലാൻ ചെയ്യും. എന്നിട്ടായിരിക്കും ചെയ്യുക. ടീസറിൽ കാണുന്ന ചിരിപ്പിക്കല്ലേടാ എന്നൊക്കെയുള്ള കാര്യങ്ങൾ സീൻ ചെയ്യുന്ന മൊമെന്റിലായിരിക്കും ഞങ്ങൾ ഡിസ്കസ് ചെയ്യുക. ചിരിപ്പിക്കല്ലേ ചോര തെറിക്കും എന്ന് പറയുന്ന ആ ഷോട്ട് ആവേശത്തിലെ എന്റെ അവസാനത്തെ ഷോട്ടായിരുന്നു. അദ്ദേഹത്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞത് തന്നെയാണ് ഏറ്റവും വലിയ ഭാ​ഗ്യമായിട്ട് കാണുന്നത്. പെട്ടന്ന് തന്നെ അത് ചെയ്യാൻ പറ്റി, ആ റാപ്പോ വർക്ക് ഔട്ടായി.

രോമാഞ്ചത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ് ആവേശം. അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നാസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം ആവേശം ആദ്യ ദിനം 3.50 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT