Film Talks

വെളുത്ത് സുന്ദരനായ നടന്‍ പറ്റില്ലായിരുന്നു, അയ്യപ്പനും കോശിയും കാസ്റ്റിംഗിനെക്കുറിച്ച് സച്ചി

THE CUE

അയ്യപ്പനും കോശിയും എന്ന സിനിമ പിറന്നത് തന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തില്‍ നിന്നാണെന്ന് സച്ചി. ബിസിനസുകാരനായ ഒരു സുഹൃത്തും അറുപത് കാരനായ അയാളുടെ ഡ്രൈവറും തമ്മിലുള്ള ബന്ധം മുന്‍നിര്‍ത്തി ആലോചിച്ച കഥയാണ് ഈ രൂപത്തിലേക്ക് മാറിയതെന്നും ദ ക്യു ഷോ ടൈമില്‍ സച്ചി. ഒന്നരക്കൊല്ലമെടുത്താണ് അയ്യപ്പനും കോശിയും സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. പല തവണ മുന്നോട്ട് നീങ്ങാതെ ഇടിച്ചുനിന്നിട്ടുണ്ടെന്നും സച്ചി പറയുന്നു.

ബിജു മേനോന്റെ നിലവിലുള്ള പ്രായത്തേക്കാള്‍ കൂടുതലുള്ള ഒരാളാണ് അയ്യപ്പന്‍ നായര്‍. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീയെ കല്യാണം കഴിച്ച അയ്യപ്പന്‍ നായര്‍. അയ്യപ്പന്‍ നായര്‍ എന്ന് പറയുന്നതിന് പിന്നിലൊരു കഥയുണ്ട്. കറുപ്പിന്റെ രാഷ്ട്രീയം സബ്‌ടെക്സ്റ്റ് ആയി വരുന്നുണ്ട്. വെളുത്ത് സുന്ദരനായ ഒരു നടന് പറ്റില്ല ഈ കഥാപാത്രം. അതാണ് ബിജുമേനോനിലേക്ക് എത്തിയത്.
സച്ചി

ബിജു മേനോനെ റഫ് ആയി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. പൊതുസമൂഹത്തില്‍ പരസ്പര ബഹുമാനത്തോടെ എങ്ങനെ ജീവിക്കണമെന്ന് പഠിക്കാത്ത കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നതെന്നും സച്ചി. രഞ്ജിത് നേതൃത്വം നല്‍കുന്ന ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് അയ്യപ്പനും കോശിയും നിര്‍മ്മിച്ചിരിക്കുന്നത്. സുദീപ് ഇളമണ്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT