Film Talks

വ്യക്തിപരമായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കൂ; വിവാഹത്തെക്കാള്‍ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് രാം ഗോപാൽ വർമ്മ

ബോളിവുഡ് നടന്‍ ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായ വാർത്ത വന്നതിന് പിന്നാലെ ഇരുവരുടെയും തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇപ്പോൾ അമീർഖാന്റെയും കിരൺ റാവുവിന്റെയും വിവാഹ മോചനത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹ മോചിതരായതിൽ അവർക്ക് വിഷയമില്ലെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നമെന്നായിരുന്നു രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്. വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹ മോചിതരായതിൽ അവർക്ക് വിഷയമില്ലെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം. വ്യക്തിപരമായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കൂ. പക്വതയോടെ എടുത്ത തീരുമാനത്തിന് ഇരുവര്‍ക്കും ഞാൻ എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ. എന്റെ അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍  വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ്
രാം ഗോപാല്‍ വര്‍മ

പതിനഞ്ച് വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ആമീർ ഖാനും കിരൺ റാവുവും ബന്ധം വേർപ്പെടുത്തുന്നത്. വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും ഞങ്ങളുടെ ബന്ധം വളര്‍ന്നതേ ഉള്ളൂ. ഇപ്പോള്‍ ഞങ്ങളുടെ ജീവിതങ്ങളില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാരായി തുടരില്ല, പക്ഷേ രക്ഷകര്‍ത്താക്കളായും പരസ്‍പരം ഒരു കുടുംബമായും തുടരും. ഈ വേര്‍പിരിയല്‍ കുറേനാളായി ആലോചിക്കുന്നതാണെന്നും ഇരുവരും അറിയിച്ചു.

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

SCROLL FOR NEXT