Film Talks

'കിരിക് പാര്‍ട്ടി ചെയ്യാന്‍ കോണ്‍ഫിഡന്‍സ് തന്നത് പ്രേമം'; പ്രചോദനമായ സിനിമയെന്ന് രക്ഷിത് ഷെട്ടി

അല്‍ഫോന്‍സ് പുത്രന്‍ ചിത്രം 'പ്രേമം' കാരണമാണ് താന്‍ 'കിരിക് പാര്‍ട്ടി' എന്ന ചിത്രം ചെയ്തതെന്ന് നടന്‍ രക്ഷിത് ഷെട്ടി. പ്രേമം തനിക്ക് പ്രചോദനമായ സിനിമയാണെന്നും രക്ഷിത് ദ ക്യുവിനോട് പറഞ്ഞു. രക്ഷിത് ഷെട്ടി തിരക്കഥ എഴുതിയ കിരിക് പാര്‍ട്ടി ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു.

രക്ഷിത് ഷെട്ടി പറഞ്ഞത്:

ആരാണ് ഇന്ന് മലയാള സിനിമ കാണാത്തത്. പ്രത്യേകിച്ച് എന്നെ പോലെ കണ്ടന്റ് പ്രാധാന്യം കൊടുക്കുന്ന ഒരു സംവിധായകന് സ്വപ്‌ന തുല്യമായ ഇടമാണ് മലയാളം സിനിമ. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഞാന്‍ വളരെ കുറച്ച് സിനിമകളെ കാണുന്നുള്ളു. പക്ഷെ 'പ്രേമം' എനിക്ക് പ്രചോദനമായ സിനിമയാണ്. 'കിരിക് പാര്‍ട്ടി' ഞാന്‍ ചെയ്തത് 'പ്രേമം' കാരണമാണ്. ഞാന്‍ എത്രയോ കാലം മുന്നെ എഴുതിയ തിരക്കഥയായിരുന്നു അത്. പക്ഷെ ഞാന്‍ അത് മാറ്റി വെച്ചിരിക്കുകയായിരുന്നു.

'പ്രേമം' കണ്ടതിന് ശേഷമാണ് ഞാന്‍ 'കിരിക്ക് പാര്‍ട്ടി' ചെയ്യാന്‍ തീരുമാനിക്കുന്നത്. ഞങ്ങള്‍ ആ സമയത്ത് 'അവനെ ശ്രീമണ്‍നാരായണ' ചെയ്യാന്‍ പോവുകയായിരുന്നു. പക്ഷെ അത് വലിയ ബജറ്റില്‍ ഒരുങ്ങിയ സിനിമയായിരുന്നു. എന്നാല്‍ ആ സമയത്ത് എന്റെ സിനിമകളൊന്നും അത്ര ഹിറ്റായിരുന്നില്ല. അതുകൊണ്ട് 'അവനെ ശ്രീമണ്‍നാരായണ' ചെയ്യാനും പറ്റില്ലായിരുന്നു. അങ്ങനെ സംശയത്തില്‍ ഇരിക്കുമ്പോഴാണ് 'പ്രേമം' റിലീസ് ആകുന്നത്. അങ്ങനെയാണ് എനിക്ക് 'കിരിക് പാര്‍ട്ടി' ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് കിട്ടിയത്.

ഋഷബ് ഷെട്ടിയാണ് കിരിക് പാര്‍ട്ടിയുടെ സംവിധായകന്‍. രക്ഷിത് തന്നെയായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രശ്മിക മന്ദാനയായിരുന്നു നായിക. ജിഎസ് ഗുപ്തയും രക്ഷിത് ഷെട്ടിയുമാണ് നിര്‍മാതാക്കള്‍.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT