Film Talks

'ആ കഥാപാത്രത്തിനായി തടി കുറക്കുകയാണ്', രാജീവ് രവി ചിത്രത്തില്‍ ജോജു ജോര്‍ജ്

നായാട്ട് എന്ന സിനിമയിലെ മണിയന്‍ എന്ന അതിശക്തമായ കഥാപാത്രത്തിന് ശേഷം രാജീവ് രവിക്കൊപ്പം ജോജു ജോര്‍ജ്. ജി.ആര്‍ ഇന്ദുഗോപന്റെ തിരക്കഥയില്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തടി കുറക്കുകയാണെന്ന് ദ ക്യു അഭിമുഖത്തില്‍ ജോജു ജോര്‍ജ്. ജീവിതത്തില്‍ ലഭിച്ച ഭാഗ്യവും സര്‍പ്രൈസുമാണ് രാജീവ് രവി ചിത്രത്തിലെ നായക വേഷമെന്ന് ജോജു ജോര്‍ജ്.

രാജീവ് രവിയുടെ അടുത്ത സിനിമയെക്കുറിച്ച് ജോജു ജോര്‍ജ്

എന്റെ ഒരു വലിയ സ്വപ്‌നവും ആഗ്രഹവുമായിരുന്നു രാജീവ രവിക്കൊപ്പമുള്ള സിനിമ. വൈറസ് എന്ന സിനിമയിലെ വലിയ എക്‌സൈറ്റ്‌മെന്റ് രാജീവ് രവി എന്ന ഛായാഗ്രാഹകന്‍ കൂടിയായിരുന്നു. ആഷിക് അബു തന്ന വലിയ ഗിഫ്റ്റാണ് വൈറസ്. തടി കുറക്കണം, നല്ല പരിപാടികള്‍ ചെയ്യാന്‍ പറ്റുമെന്ന് ആ ലൊക്കേഷനില്‍ വച്ച് രാജീവ് രവി പറഞ്ഞു. അങ്ങനെ തുറമുഖത്തില്‍ മൈമു എന്ന കഥാപാത്രത്തെ ലഭിച്ചു. അടുത്തത് രാജീവ് രവിയുടെ സംവിധാനത്തിലുള്ള സിനിമയാണ്. നാല് സൈഡില്‍ ആളെ നിര്‍ത്തി ഞാന്‍ തടി കുറച്ചോണ്ടിരിക്കുകയാണ്(ചിരിക്കുന്നു).

നായാട്ട് റീ എന്‍ട്രി

നായാട്ട് എന്ന സിനിമ ഷൂട്ട് അവസാനിച്ചപ്പോള്‍ 132 കിലോയുണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും തടി കൂടിയ സമയത്താണ് നായാട്ട് ചെയ്തത്. ആ കഥാപാത്രത്തിന് യോജിക്കുന്നതായിരുന്നു ആ രൂപം. മാര്‍ട്ടിന്‍ പ്രക്കാട്ടും ഷാഹി കബീറും പറഞ്ഞ കഥാപാത്രത്തിന് അത് യോജിക്കുന്നുണ്ടായിരുന്നു. ഇനി കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ ശരീരം ക്രമീകരിക്കാനാണ് ആഗ്രഹിക്കുന്നത്.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT