Film Talks

'മനുഷ്യനായാണ് ജനിച്ചതും വളർന്നതും', ജാതി ഏതെന്ന ചോദ്യത്തിന് രചന നാരായണൻകുട്ടിയുടെ മറുപടി.

സിനിമാ സീരിയൽ രം​ഗത്ത് സജീവസാന്നിധ്യമായ താരമാണ് രചന നാരായണൻകുട്ടി. മറിമായം എന്ന ടെലിവിഷൻ ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് രചന പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ഒട്ടേറെ സിനിമകളുടേയും ഭാ​ഗമായി. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ജാതി ചോദിച്ച ആരാധകന് ​രചന നൽകിയ കമന്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. മനുഷ്യനായാണ് ജനിച്ചതും വളർന്നതുമെന്നാണ് ചോദ്യത്തിന് താരം നൽകിയ മറുപടി. ഇൻസ്റ്റ​ഗ്രാമിൽ ആളുകളോട് സംവദിക്കുന്നതിന് ഇടയിലായിരുന്നു ചോദ്യം.

ജാതിയേതെന്ന ചോദ്യത്തിന് ഒരു ജാതിവിഭാഗത്തിന്റെ പേര് പറഞ്ഞ് ആദ്യം താരം മറുപടി നൽകിയിരുന്നു. എന്നാൽ തുടർന്നും, രചന ആ വിഭാഗത്തിലാണോ എന്ന ചോദ്യം വന്നപ്പോളാണ് മനുഷ്യനായാണ് ജനിച്ചതും വളർന്നതുമെന്ന് രചന മറുപടി നൽകിയത്. പ്രായത്തെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഗൂഗിൾ പറയുന്നത് 37 എന്നായിരുന്നു രചനയുടെ ഉത്തരം.

രചന നാരായണൻകുട്ടി കേന്ദ്ര കഥാപാത്രമായി എത്തി, സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഹൃസ്വചിത്രമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വഴുതന. തൃശ്ശിവപേരൂർ ക്ലിപ്തമാണ്‌ രചനയുടെ ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ചിത്രം.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT