Film Talks

'വിവാഹം ചെയ്തത് ഇന്ത്യക്കാരനെ', മുസ്ലീമായ ആളെ വിവാഹം കഴിച്ചതെന്തിനെന്ന ചോദ്യത്തിന് മറുപടിയുമായി പ്രിയാമണി

മറ്റൊരു മതത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചത് എന്തിനാണെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി നടി പ്രിയാമണി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയായിരുന്നു പ്രിയാമണിയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യം.

'രക്ത് ചരിത്ര എന്ന സിനിമ കണ്ടത് മുതല്‍ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമായിരുന്നു. പക്ഷെ എന്തിനാണ് മുസ്ലീം മതത്തില്‍ പെട്ടയാണ് വിവാഹം ചെയ്തത്' എന്നായിരുന്നു ആരാധകന്റെ ചോദ്യം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

താന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യക്കാരനെയാണെന്നായിരുന്നു കമന്റിന് പ്രിയാമണി നല്‍കിയ മറുപടി. നടിയുടെ മറുപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് ആവശ്യമാണെന്നും, മികച്ച മറുപടിയെന്നുമാണ് ആരാധകര്‍ പ്രിയാമണിയുടെ മറുപടിക്ക് താഴെ കുറിക്കുന്നത്. ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫയാണ് പ്രയാമണിയുടെ ഭര്‍ത്താവ്. 2017ലായിരുന്നു ഇരുവരുടെയും വിവാഹം.

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

SCROLL FOR NEXT