Film Talks

'എന്റെ ഹൃദയം തകരുന്നു, രാജ്യം ഗുരുതരാവസ്ഥയിലാണ്'; അമേരിക്കയോട് വാക്സിൻ ആവശ്യപ്പെട്ട് പ്രിയങ്ക ചോപ്ര

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്കായി വാക്സിൻ നൽകുവാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും , യുഎസ് സര്‍ക്കാരിനോടും ആവശ്യപ്പെട്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ആസ്ട്രസെനെക ലോകം മുഴുവന്‍ നല്‍കിയതിന് നന്ദി. പക്ഷെ എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ്. എത്രയും പെട്ടന്ന് കുറച്ച് വാക്‌സിന്‍ ഇന്ത്യക്ക് നല്‍കുമോ എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. വാക്സിൻ ലൈവ് എന്ന കാപെയിനിന്റെ ഭാഗമായാണ് രാജ്യത്തിന് വേണ്ടി പ്രിയങ്ക ചോപ്ര വാക്സിൻ ആവശ്യപ്പെട്ടത്.

‘എന്റെ ഹൃദയം തകരുന്നു. ഇന്ത്യ കൊവിഡ് കാരണം ഗുരുതരാവസ്ഥയിലാണ്. അമേരിക്കയാണെങ്കില്‍ 550 മില്യണ്‍ വാക്‌സിന്‍ കൂടി വാങ്ങിയിരിക്കുന്നു. ആസ്ട്രസെനെക ലോകം മുഴുവന്‍ നല്‍കിയതിന് നന്ദി. പക്ഷെ എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ്. നിങ്ങക്ക് എത്രയും പെട്ടന്ന് കുറച്ച് വാക്‌സിന്‍ ഇന്ത്യക്ക് നല്‍കുമോ?’
പ്രിയങ്ക ചോപ്ര

കൊവിഡിന്റെ രണ്ടാം വരവിൽ ഇന്ത്യൻ സാഹചര്യം മറ്റ് രാജ്യങ്ങളിലും നിന്നും അതീവ ഗുരുതരമാണ്. ദിനം പ്രതി 2000ന് മുകളില്‍ ആളുകളാണ് മരണപ്പെടുന്നത്. അതില്‍ മിക്കവറും ഓക്‌സിജന്‍ കിട്ടാതെ മരണപ്പെടുന്നവരാണ്. വാക്‌സിന്‍ ക്ഷാമവും രാജ്യത്തെ ഭീകരമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ യു എസ് ഇന്ത്യക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിന് പുറമെ ആസ്ട്ര സെനക്ക വാക്‌സിന്‍ ആവശ്യമായ രാജ്യങ്ങള്‍ക്ക് നൽകാനും യു എസ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT