Film Talks

വിങ്ക് സെൻസേഷന്റെ ഭാ​ഗമായി ഉണ്ടായ വിദ്വേഷം പിന്നീട് വെറുപ്പായി മാറി, അത് കരിയറിനെ ബാധിച്ചു: പ്രിയ പി വാര്യർ

തെറ്റായ ഒരു ധാരണ തന്നെക്കുറിച്ച് പൊതു സമൂഹത്തിൽ ആദ്യം മുതൽ തന്നെ രൂപം കൊണ്ടിരുന്നുവെന്നും അത് തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടായിരിക്കാം എന്നും നടി പ്രിയ പി വാര്യർ. അ‍ഡാർ ലവ് എന്ന ചിത്രത്തിൽ സംഭവിച്ച വിങ്ക് സെൻസേഷന് ശേഷം ആളുകൾക്ക് തന്നോട് ഒരു വിദ്വേഷം രൂപപ്പെട്ടിരുന്നുവെന്ന് പ്രിയ വാര്യർ പറയുന്നു. എന്നാൽ അത് പിന്നീട് വെറുപ്പിലേക്ക് പരിണമിക്കുകയും ഇൻഡസ്ട്രിക്കും പൊതുസമൂഹത്തിനും തന്നോടുള്ള മനോഭാവത്തിൽ മാറ്റം വരുത്താൻ കാരണമാവുകയും ചെയ്തു എന്ന് പ്രിയ വാര്യർ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രിയ പി വാര്യർ പറഞ്ഞത്:

ഞാൻ അപ്രോച്ചബിൾ അല്ല, അല്ലെങ്കിൽ ജാഡയാണ് ഒരുപാട് പ്രതിഫലം വാങ്ങുന്നു തുടങ്ങിയ ഒരു മുൻധാരണ എന്നെക്കുറിച്ച് എവിടെയോ ക്രിയേറ്റ് ആയിട്ടുണ്ട്. ആ വിങ്ക് സെൻസേഷന്റെ ഭാ​ഗമായി ഉണ്ടായ ഒരു വിദ്വേഷം ആയിരിക്കാം അതിന് കാരണം. വർഷങ്ങളോളം കഷ്ടപ്പെട്ടിട്ട് ആളുകൾക്ക് നേടിയെടുക്കാൻ സാധിക്കാത്തത് ഒറ്റ രാത്രികൊണ്ട് ഇവൾ നേടിയെടുത്തു. അതിന് വേണ്ടി എന്താണ് അവൾ ചെയ്തത് അവൾ അത് അർഹിക്കുന്നുണ്ടോ? എന്നൊക്കെയുള്ളത് കൊണ്ട് തന്നെ പൊതുവേ ഒരു വിദ്വേഷം എനിക്കെതിരെ ഉണ്ടായിരുന്നു. അതെനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. പക്ഷേ അത് പിന്നീട് വെറുപ്പിലേയ്ക്ക് മാറി. നമ്മൾ എന്ത് ചെയ്താലും പ്രശ്നം അങ്ങനെ വന്നപ്പോൾ അത് പതിയെ കരിയറിനെയും ബാധിക്കാൻ തുടങ്ങി. അത് പതിയെ ആളുകൾക്ക് എന്നോടുള്ള മനോഭാവത്തെയും ഇൻഡസ്ട്രിക്ക് എന്നോടുള്ള മനോഭാവത്തെയും ഒക്കെ ബാധിച്ചിരിക്കാം.

ആദിക് രവിചന്ദർ സംവിധാനം ചെയ്ത ​ഗുഡ് ബാഡ് അ​ഗ്ലിയാണ് പ്രിയയുടെ തിയറ്ററിൽ എത്തിയിരിക്കുന്ന ചിത്രം. അജിത് കുമാർ നായകനായ ചിത്രത്തിൽ പ്രിയ വാര്യർ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT