Film Talks

പ്രണവിനായ് പൃഥ്വിരാജ് പാടുന്നു

THE CUE

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി പൃഥ്വിരാജ് സുകുമാരന്റെ പാട്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ചിത്രം വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്‍.

പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഹൃദയത്തിന് വേണ്ടി ഇസ്തംബുളിലെ സംഗീതജ്ഞര്‍ക്കൊപ്പം ലൈവ് റെക്കോര്‍ഡിംഗ് നടത്തുന്ന ചിത്രം അടുത്തിടെ വിനീത് പങ്കുവച്ചിരുന്നു. മ്യൂസിക് പ്രൊഡക്ഷനാണ് പുരോഗമിക്കുന്നത്. പാട്ടുകള്‍ ഒരുക്കിയ ശേഷമാണ് സിനിമകളുടെ ഷൂട്ടിംഗിലേക്ക് കടക്കുന്നതെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തെ ദ ക്യു ഷോ ടൈമില്‍ പറഞ്ഞിരുന്നു.

സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്. 2020 ഓണം റിലീസാണ് ചിത്രം. അനൂപ് സത്യന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായ കല്യാണി പ്രിയദര്‍ശന്‍ തൊട്ടുപിന്നാലെ പ്രണവിന് നായികയാവുകയാണ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-ലിസി- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹൃദയം എന്ന ചിത്രത്തിനുണ്ട്. മലയാളത്തിലെ മുന്‍നിര ബാനറായിരുന്നു മെറിലാന്റ് സിനിമാസ് നിര്‍മ്മാണ രംഗത്ത് തിരിച്ചെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം ആണ് നിര്‍മ്മാണം.

ഏറെ നാളായി കാണുന്ന സ്വപ്നം, സംവിധായകനെന്ന നിലയില്‍ അഞ്ചാം സിനിമയെന്ന് വിനീത് ശ്രീനിവാസന്‍. ഒരാളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമയെന്ന് വിനീത് ശ്രീനിവാസന്‍ ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു. പ്രണവിനും കല്യാണിക്കും ഒപ്പം ദര്‍ശനാ രാജേന്ദ്രനും സിനിമയിലുണ്ട്. നോബിള്‍ ബാബു തോമസ് ആണ് സഹനിര്‍മ്മാണം.

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയില്‍ പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്റെയും ലിസിയുടെ മകളായ കല്യാണി തെലുങ്ക് സിനിമയില്‍ സജീവമാണ്. പ്രണവ് മോഹന്‍ലാല്‍ ആദി,ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഹൃദയം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദ്യ തമിഴ് ചിത്രം വെട്രിമാരനൊപ്പം, 'അരസനി'ലേക്കുള്ള ക്ഷണം ഒരു അംഗീകാരമായാണ് കാണുന്നത്: ജിബിൻ ഗോപിനാഥ് അഭിമുഖം

'ഭീഷ്മർ' ഏറെ ആസ്വദിച്ച് ചെയ്ത സിനിമ, അത്തരത്തിലുള്ള സിനിമകൾ കരിയറിൽ ചുരുക്കം മാത്രം: ധ്യാൻ ശ്രീനിവാസൻ

ജീവനെപ്പോലെ സംരക്ഷിക്കേണ്ട ജലസ്രോതസ്സുകള്‍; അന്താരാഷ്ട്ര ജലദിനത്തില്‍ ഓര്‍മിക്കേണ്ടത്

ആക്ഷൻ + എന്റർടെയ്ൻമെന്റ്; ഡർബിയുടെ കളർഫുൾ ട്രെയ്‌ലർ എത്തി

ലൈഫ്, ഇരുപത് ലക്ഷം പേരുടെ അന്തസ് ഉയർത്തിയ ദൗത്യം, പാർട്ടി അമ്മയെപ്പോലെ; പിണറായി വിജയൻ അഭിമുഖം|Conversation with Maneesh Narayanan

SCROLL FOR NEXT