Film Talks

ലൂസിഫര്‍ പോലുള്ള സിനിമകള്‍ നിലവാരമില്ലാത്തതാണെന്ന് അഭിപ്രായമുള്ളവരുണ്ട്, അംഗീകരിക്കുന്നതില്‍ വിമുഖത: പൃഥ്വിരാജ് 

മനീഷ് നാരായണന്‍

ലൂസിഫര്‍ പോലുള്ള സിനിമകള്‍ എളുപ്പമാണെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടെന്ന് പൃഥ്വിരാജ് സുകുമാരന്‍. ഇന്റലിജന്റ് ആയ സിനിമകളെ പ്രോല്‍സാഹിപ്പിക്കുന്ന ആസ്വാദന സംസ്‌കാരം ഇത്തരം സിനിമകളെ അംഗീകരിക്കുന്നതില്‍ വിമുഖത കാണിക്കാറുണ്ടെന്നും പൃഥ്വിരാജ് സുകുമാരന്‍. ദ ക്യു ഷോ ടൈം അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്.

ലൂസിഫര്‍ പോലെ മാസ് സ്വഭാവത്തില്‍ ചെയ്യുന്ന സിനിമകള്‍ അണ്ടര്‍ അപ്രീഷ്യേറ്റഡ് ആണ് മുഖ്യധാരാ മലയാള സിനിമയില്‍. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്കിടയില്‍ മാസ് യുഫോറിയ സൃഷ്ടിക്കുന്ന സിനിമകള്‍ അത് എളുപ്പമല്ലേ എന്ന് ചിന്തിക്കുന്ന കുറച്ച് പേര്‍ ഉണ്ട്. അത് എനിക്ക് എളുപ്പമായിരുന്നില്ല
പൃഥ്വിരാജ് സുകുമാരന്‍

രജിനികാന്ത്, ചിരഞ്ജീവി,സഞ്ജയ് ദത്ത് തുടങ്ങിയവര്‍ ലൂസിഫര്‍ കണ്ട് വിളിച്ചിരുന്നു. അക്ഷയ്കുമാര്‍ മെസ്സേജ് അയച്ചിരുന്നു. ആദ്യമായി സംവിധാനം ചെയ്ത സിനിമയ്ക്ക് ഇവരില്‍ നിന്നെല്ലാം പ്രശംസ ലഭിച്ചത് വലിയ നേട്ടമാണെന്ന് കരുതുന്നു. ഈ മ യൗ പോലുള്ള സിനിമകള്‍ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയായി കാണുന്നയാളാണ് ഞാന്‍. ഇന്റലിജന്റ് ആയ സിനിമകള്‍ ഭയങ്കരമായി പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരാണ് ഇവിടുത്തേത്. മറുവശത്ത് ലൂസിഫര്‍ പോലൊരു സിനിമയെ അഭിനന്ദിക്കാന്‍ വിമുഖതയുമുണ്ട്.

ലൂസിഫര്‍ പോലെ മാസ് സ്വഭാവത്തില്‍ ചെയ്യുന്ന സിനിമകള്‍ അണ്ടര്‍ അപ്രീഷ്യേറ്റഡ് ആണ് മുഖ്യധാരാ മലയാള സിനിമയില്‍. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്കിടയില്‍ മാസ് യുഫോറിയ സൃഷ്ടിക്കുന്ന സിനിമകള്‍ അത് എളുപ്പമല്ലേ എന്ന് ചിന്തിക്കുന്ന കുറച്ച് പേര്‍ ഉണ്ട്. അത് എനിക്ക് എളുപ്പമായിരുന്നില്ല. ലൂസിഫര്‍ പോലൊരു സിനിമകള്‍ തരംതാണതെന്ന അഭിപ്രായം ഞാന്‍ ചിലയിടത്ത് കേട്ടിട്ടുണ്ടെന്നും ദ ക്യുവിനോട് പൃഥ്വിരാജ് പറയുന്നു

പൃഥ്വിരാജ് സുകുമാരനുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം ആദ്യഭാഗം ദ ക്യു യൂട്യൂബ് ചാനലില്‍ കാണാം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

SCROLL FOR NEXT