Film Talks

ലൂസിഫറും എമ്പുരാനും തമ്മിലുള്ള വ്യത്യാസം, ദ ക്യു അഭിമുഖത്തില്‍ പൃഥ്വിരാജ് സുകുമാരന്‍

മനീഷ് നാരായണന്‍

എമ്പുരാന്‍ ലൂസിഫറിനെക്കാള്‍ ഗൗരവമുള്ള സിനിമയായിരിക്കുമെന്ന് പൃഥ്വിരാജ് സുകുമാരന്‍. എമ്പുരാന്‍ കൈകാര്യം ചെയ്യുന്ന വിഷയം കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചാണ് പറയുന്നത്, സാമൂഹികമായും രാഷ്ട്രീയമായും ഗൗരവമുണ്ടാകും. ലൂസിഫര്‍ പോലെ തന്നെ മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ലക്ഷ്യമാക്കിയാണ് എമ്പുരാന്‍ ഒരുക്കുന്നതെന്നും പൃഥ്വിരാജ് സുകുമാരന്‍ ദ ക്യു ഷോ ടൈം അഭിമുഖത്തില്‍ മനീഷ് നാരായണനോട് പറഞ്ഞു.

എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമ എടുക്കാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അത്തരം സിനിമകളും ചുരുക്കമായിരിക്കും. കൃത്യമായും ഒരു ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരിക്കണം എന്ന നിര്‍ബന്ധത്തിലാണ് ലൂസിഫറിലെ ഓരോ രംഗവും ചിത്രീകരണ രീതിയും കാരക്ടറൈസേഷനുമെല്ലാം ചെയ്യുന്നത്. മലയാളത്തിലെ വലിയൊരു വിജയഗാഥ ആവണം ലൂസിഫര്‍ എന്നാണ് എപ്പോഴും ചിന്തിച്ചത്, അല്ലാതെ അടുത്ത വര്‍ഷം മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് എന്ന് ചിന്തിച്ചിട്ടേയില്ല. തിയറ്ററില്‍ ഓരോ സീനിലും എങ്ങനെ പ്രതികരണം ഉണ്ടാകണം എന്ന് മുന്നേ ആലോചിച്ചാണ് ലൂസിഫര്‍ ചെയ്തിരിക്കുന്നത്
പൃഥ്വിരാജ് സുകുമാരന്‍

എമ്പുരാന്‍ ചെയ്തത് കൊണ്ട് എന്റെ സംവിധാന മികവിനെക്കുറിച്ച് ആരെങ്കിലും പ്രശംസിച്ച് പറയുമെന്ന് ഒരു പ്രതീക്ഷയുമില്ല. ഒരു പാട് ദിവസം തിയറ്ററുകളില്‍ ഓടി ആള്‍ക്കാര്‍ ഹാപ്പിയാകുന്ന സിനിമയ്ക്കാണ് ശ്രമിക്കുന്നത്. ലൂസിഫര്‍ ഇറങ്ങിയതിന് ശേഷമല്ല എമ്പുരാന്‍ ആലോചിച്ചത്, ലൂസിഫര്‍ കണ്ടാല്‍ ആ സിനിമയുടെ സീക്വല്‍ ഉണ്ടാകുമെന്ന് സൂചന കിട്ടും.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി പിന്നിട്ട മലയാള ചിത്രമാണ്. ആശിര്‍വാദ് സിനിമാസ് ആണ് ലൂസിഫര്‍ നിര്‍മ്മിച്ചത്. മുരളി ഗോപിയാണ് രചന. സ്റ്റീഫന്‍ നെടുമ്പള്ളി, അബ്രാം ഖുരേഷി എന്നീ പേരുകളുള്ള നായക കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൃഥ്വിരാജ് സുകുമാരനുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം ആദ്യഭാഗം ദ ക്യു യൂട്യൂബ് ചാനലില്‍ കാണാം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT