Film Talks

ഏ ആര്‍ റഹ്മാന്‍ സര്‍ ലൊക്കേഷനില്‍ വരണമെന്ന് ആഗ്രഹം പറഞ്ഞു: പൃഥ്വിരാജ് സുകുമാരന്‍

THE CUE

ആടുജീവിതം എന്ന സിനിമയിലൂടെ ഏ ആര്‍ റഹ്മാന്‍ ഏറെ കാലത്തിന് ശേഷം മലയാളത്തിലെത്തുകയാണ്. ഏ ആര്‍ റഹ്മാന്‍ പേഴ്‌സണലി എക്‌സൈറ്റഡ് ആയ സിനിമയാണ് ആടുജീവിതമെന്നും പൃഥ്വിരാജ് ദ ക്യു അഭിമുഖത്തില്‍ പറയുന്നു. റഹ്മാന്‍ ലൊക്കേഷനില്‍ ഷൂട്ടിംഗ് കാണാന്‍ വരണമെന്ന് ആഗ്രഹം പറഞ്ഞതായും പൃഥ്വിരാജ് സുകുമാരന്‍.

ഏ ആര്‍ റഹ്മാന്‍ സര്‍ രണ്ട് പാട്ടുകള്‍ ചെയ്തുകഴിഞ്ഞു. വളരെ നല്ല പാട്ടുകളാണ്. റഹ്മാന്‍ സര്‍ പേഴ്‌സണലി എക്‌സൈറ്റഡ് ആണ് ഈ സിനിമയില്‍. ബ്ലെസി ചേട്ടന് അരമണിക്കൂറോ, നാല്‍പ്പത്തിയഞ്ച് മിനുട്ടോ ആണ് അപ്പോയിന്‍മെന്റ് കൊടുത്തിരുന്നത്. പക്ഷേ ബ്ലെസി ചേട്ടന്‍ അന്ന് അവിടെ നിന്ന് ഇറങ്ങുന്നത് ഒരു ഫുള്‍ ദിവസം ഇരുന്ന് വൈകുന്നേരമാണ്. പറ്റിയാല്‍ ലൊക്കേഷനില്‍ വരാം, സ്ഥലമൊക്കെ കാണണമെന്ന് അദ്ദേഹം ബ്ലെസി ചേട്ടനെ വിളിച്ച് പറഞ്ഞിരുന്നു. അദ്ദേഹം സ്‌പെഷ്യല്‍ ആയാണ് ആടു ജീവിതത്തെ കാണുന്നതെന്ന് ഞാന്‍ കരുതുന്നു.
പൃഥ്വിരാജ് സുകുമാരന്‍

വലിയ വെല്ലുവിളിയാണ് ബ്ലെസി എന്ന സംവിധായകന് ആടുജീവിതം. ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വലിയൊരു താരമാണെന്നും പൃഥ്വിരാജ് പറയുന്നു.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്ര രൂപമാണ് സിനിമ. പൃഥ്വിരാജ് നജീബ് എന്ന നായക കഥാപാത്രത്തിനായി മെലിയാന്‍ മൂന്ന് മാസത്തെ ബ്രേക്ക് എടുത്തിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ നന്നേ മെലിഞ്ഞൊരു ഫാന്‍ മേഡ് പോസ്റ്റര്‍ നേരത്തെ വന്നിരുന്നു. കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിനെക്കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘ഫാന്‍ മേയ്ഡ് പോസ്റ്ററിലേത് പോലെ മെലിയുമോ’ എന്ന ചോദ്യത്തിന് ‘ഓരോരുത്തരും വരച്ച് കാണിക്കുന്ന രൂപത്തിലേക്ക് എത്താനാകുമോ എന്നറിയില്ല. ഞാന്‍ ആദ്യം കേള്‍ക്കേണ്ടത് ബ്ലെസി എന്ന സംവിധായകന് തൃപ്തികരമായ രൂപത്തിലേക്ക് എത്തിയോ എന്നതാണ്’.

അമലാ പോള്‍ ആണ് ആടുജീവിതത്തിലെ നായിക. കെ യു മോഹനന്‍ ക്യാമറയും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും. യോദ്ധ എന്ന ചിത്രത്തിനായാണ് റഹ്മാന്‍ മുമ്പ് മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT