Film Talks

പൃഥ്വിരാജിനും വ്യാജൻ, ക്ളബ് ഹൗസ് അക്കൗണ്ട് ഇല്ലെന്ന് താരം

താൻ ക്ലബ് ഹൗസില്‍ ഇല്ലെന്ന് നടൻ പൃഥ്വിരാജ് . ഇത് വ്യാജ അക്കൗണ്ട് ആണെന്ന് പൃഥ്വിരാജ് അറിയിച്ചു. നേരത്തെ നടൻ ദുൽഖർ സൽമാനും ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു. ഞാൻ ക്ലബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തരുത്ത് . ഇത് ശരിയായ കാര്യമല്ല കാര്യമല്ല, എന്നാണ് ദുൽഖർ പറഞ്ഞത്. താരങ്ങളായ സാനിയ ഇയ്യപ്പനും ബാലു വർഗീസും വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു.

ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷന്‍ എത്തിയതോടുകൂടിയാണ് കേരളത്തില്‍ ക്ലബ്ബ് ഹൗസ് പ്രധാന ചര്‍ച്ചാ വിഷയമായി മാറിയത്. കഴിഞ്ഞ വാര്‍ഷം മാര്‍ച്ചിലായിരുന്നു ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ക്ലബ്ബ് ഹൗസ് എന്ന പ്ലാറ്റ്‌ഫോം ഇറങ്ങുന്നത്. മെയ് 21 ന് ആപ്പ് ആന്‍ഡ്രോയിഡ് അരങ്ങേറ്റം നടത്തിയതോടെ ഇന്ത്യയിലും ആപ്ലിക്കേഷന് ആളുകള്‍ കൂടുതലെത്തി.

ക്ലബ്ബ് ഹൗസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു

സൗഹൃദ സദസിലെ സംസാരവും, സെമിനാര്‍ ഹാളിലെ ചര്‍ച്ചകളുമൊക്കെ അനായാസം സൈബര്‍ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസില്‍ സംസാരിക്കാമെന്നത് ഗുണമാണ്.

റൂം എന്ന ആശയത്തിന്‍മേലാണ് ഇത്തരം ചര്‍ച്ചാ വേദികള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 5000 അംഗങ്ങളെ വരെ റൂമില്‍ ഉള്‍പ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍. റൂമില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമില്‍ കയറിയാല്‍ അവിടെ നടക്കുന്ന എന്ത് സംസാരവും നിങ്ങള്‍ക്ക് കേള്‍ക്കാം. കൂടുതല്‍ പ്രൈവസി ആവശ്യമാണെങ്കില്‍ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാം.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT