Film Talks

'ദാമു അണ്ണന്‍ മാസ്'; പൃഥ്വിരാജിനെ പിന്നിലാക്കി കുതിക്കുന്ന ദശമൂലം ദാമു, ട്രോള്‍ പങ്കുവെച്ച് നടന്‍

പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്ന 'കോള്‍ഡ് കേസി'ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിങ് സെറ്റില്‍ നിന്നും പൃഥ്വിരാജ് ഉള്‍പ്പടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പുറത്തുവന്ന ഒരു ചിത്രത്തിന്റെ ട്രോള്‍ വേര്‍ഷനാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.

പൃഥ്വിരാജ് സൈക്ലിങ് നടത്തുന്ന ചിത്രം എഡിറ്റ് ചെയ്താണ് ട്രോള്‍ തയ്യാറാക്കിയിരിക്കുന്നത്. ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമായ ദശമൂലം ദാമുവിനെ കൂട്ടിച്ചേര്‍ത്താണ് ട്രോള്‍. സൈക്ലിങ്ങില്‍ പൃഥ്വിരാജിനെ പിന്നിലാക്കി കുതിക്കുന്ന ദാമു അണ്ണന്റെ ചിത്രം പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. 'ദാമു അണ്ണന്‍ മാസ്' എന്ന അടിക്കുറുപ്പോടെ പൃഥ്വിരാജും ട്രോള്‍ പങ്കുവെച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഛായാഗ്രാഹകനായ തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. പൂര്‍ണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം. അദിതി ബാലനാണ് നായിക. ആന്റോ ജോസഫ്, ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് നിര്‍മ്മാണം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT