User
User
Film Talks

'സച്ചി ചോദിച്ചിരുന്നു, അയ്യപ്പന്‍ നായരുടെ കഥാപാത്രം ചെയ്യുന്നോ എന്ന്': പൃഥ്വിരാജ് സുകുമാരന്‍

അയ്യപ്പനും കോശിയും സിനിമയിലെ അയ്യപ്പന്‍ നായരുടെ കഥാപാത്രം ചെയ്യുന്നോ എന്ന് സച്ചി ചോദിച്ചിരുന്നതായി പൃഥ്വിരാജ്. പക്ഷെ തനിക്ക് കുറച്ചുകൂടി ഇഷ്ടമായത് കോശി കുര്യന്‍ എന്ന കഥാപാത്രത്തെയാണെന്നും തനിക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രവും കോശിയാണെന്നും പൃഥ്വിരാജ് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു. ഒരു നല്ല സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചാല്‍ ഏത് റോള്‍ ചെയ്ത അഭിനേതാക്കള്‍ക്കും അത് ഗുണം ചെയ്യും. ചെയ്യുന്ന സിനിമകളിലൂടെ താരമൂല്യം വളര്‍ത്തുക എന്നൊരു ഉദ്ദേശം തനിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജിന്റെ വാക്കുകള്‍

എന്നെ സംബന്ധിച്ചെടുത്തോളം ഒരു നല്ല സിനിമയുടെ ഭാഗമായി വര്‍ക്ക് ചെയ്താല്‍ അതില്‍ അഭിനയിച്ചിരിക്കുന്ന എല്ലാ ആക്ടേഴ്‌സിനും ഗുണം ചെയ്യും. സച്ചിയും ഞാനും തമ്മിലുള്ള ബന്ധം വച്ച് സച്ചി ഒരു ദിവസം രാത്രി എന്നോട് ചോദിച്ചിരുന്നു, അയ്യപ്പന്‍ നായര്‍ ചെയ്യുന്നോ എന്ന്. ഞാന്‍ പറഞ്ഞു, വേണ്ട എനിക്ക് കോശി മതി. കോശി കുറച്ചുകൂടി സങ്കീര്‍ണ്ണമായ, കുറേ ലെയറുകളിലൂടെ കടന്നുപോകുന്ന ക്യാരക്ടറായി കോശിയെ അനുഭവപ്പെട്ടിരുന്നു.

അയ്യപ്പന്‍ നായരുടെ കഥാപാത്രവും അതിഗംഭീരമാണ്. പക്ഷെ, സങ്കീര്‍ണതകളും പ്രശ്‌നങ്ങളും എല്ലാമുള്ള കഥാപാത്രമായി തോന്നിയത് കോശിയായതുകൊണ്ട് ഞാന്‍ കോശിയെ തെരഞ്ഞെടുക്കുകയായിരുന്നു.

്‌ഡ്രൈവിങ് ലൈസന്‍സിലാണെങ്കിലും സുരാജിന്റെ കഥാപാത്രം ഞാന്‍ ചെയ്യാനിരുന്നതാണ്. സ്റ്റാറിന്റെ കഥാപാത്രം മമ്മൂട്ടിയും. പക്ഷെ, ആ സമയത്തെ പല കാര്യങ്ങള്‍ കൊണ്ട് അത് നടന്നില്ല. ചുരുക്കത്തില്‍ ഒരു നല്ല സിനിമയുടെ ഭാഗമാവുക എന്നതല്ലാതെ എന്റെ റോളിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. അന്നും ഇന്നും.

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT