Film Talks

'ബിഗ് എം' എന്ന സർനെയിം എത്ര അഭിമാനത്തോടെയാണ് നീ കരുതുന്നത്; ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്

ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജ്. തനിക്കും സുപ്രിയക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് ദുൽഖർ സൽമാൻ. സിനിമയെ അത്രത്തോളം പാഷനേറ്റായി സമീപിക്കുന്ന ദുൽഖർ സൽമാൻ ബിഗ് എം എന്ന സർനെയിം അത്രത്തോളം അഭിമാനത്തോടെയാണ് കരുതുന്നതെന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇരുവരും ഒപ്പമുള്ള ഫോട്ടോയും പൃഥ്വിരാജ് സോഷ്യൽ പങ്കുവെച്ചു.

പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ കുറിപ്പ്

പിറന്നാൾ ആശംസകൾ സഹോദരാ..എനിക്കും സുപ്രിയക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നീ. കൂളായ നല്ലൊരു വ്യക്തിയാണ് നീ. അർഹിക്കുന്ന വിജയമാണ് നീ ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നതു. സിനിമയോട് നീ എത്രത്തോളം പാഷനേറ്റാണെന്നു എനിക്ക് അറിയാം. ബിഗ് എം എന്ന സർനെയിം എത്ര അഭിമാനത്തോടെയാണ് നീ കരുതുന്നത്. നമ്മുടെ കുടുംബവും, സിനിമയും, മക്കളും ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്നേഹം.. ദുൽഖർ സൽമാൻ.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടാണ് അവസാനമായി ചിത്രീകരണം പൂര്‍ത്തിയായ ദുല്‍ഖര്‍ ചിത്രം. അരവിന്ദ് കരുണാകര്‍ എന്ന പൊലീസുകാരന്റെ വേഷമാണ് സെല്യൂട്ടില്‍ ദുൽഖർ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാനോടൊപ്പം വർക് ചെയ്യുകയെന്നുള്ളത് എക്കാലത്തെയും വലിയ സ്വപ്നമായിരുന്നുവെന്നും മികച്ച ഒരു മനുഷ്യൻ ആയതു കൊണ്ടാണ് ദുൽഖർ സൽമാന് നല്ലൊരു നടൻ ആകുവാൻ സാധിക്കുന്നതെന്നും സിനിമയുടെ ചിത്രീകരണം പൂർത്തിയായത്തിനു ശേഷമുള്ള കുറിപ്പിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ് പറഞ്ഞിരുന്നു.

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

SCROLL FOR NEXT