Film Talks

ഒരുമിച്ച് മറ്റൊരു സിനിമ ചെയ്യാനിരിക്കെയാണ് അദ്ദേഹം വിടപറഞ്ഞത് ; ലോഹിതദാസിനെക്കുറിച്ചുള്ള ഓർമ്മകളുമായി പൃഥ്വിരാജ്

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളുമായി നടൻ പൃഥ്വിരാജ്. ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചക്രം സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വിരാജ് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.

എന്നിലെ നടനെ ഏറ്റവും സ്വാധീനിച്ച വ്യക്തികളിൽ ഒരാൾ, ലോഹി സർ. അദേഹത്തൊടപ്പമുള്ള ആ സിനിമ എന്റെ ക്രാഫ്റ്റിന്റെ പല തലങ്ങളെക്കുറിച്ചുള്ള ബോധ്യമുണ്ടാക്കി. നമ്മൾ ഇരുവരുമൊന്നിച്ച് മറ്റൊരു സിനിമ തുടങ്ങുവാൻ ഇരിക്കെയാണ് അദ്ദേഹം വിടപറഞ്ഞത്. എന്റെ ജീവിതത്തിലെ വലിയ നഷ്ടങ്ങളിൽ ഒന്നാണ് അദ്ദേഹത്തിന്റെ വിയോഗം. എന്നെന്നും ഏറെ ഹൃദയങ്ങളിൽ, ഇതിഹാസമേ!

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT