Film Talks

'ഒറ്റ്', ഒറ്റ ഫ്രെയിമില്‍ പ്രണയ നായകന്‍മാര്‍; മുംബൈയില്‍ ചിത്രീകരണം

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രം 'ഒറ്റ്' സിനിമയുടെ സെക്കന്റ് ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചു. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫെല്ലിനി ടി.പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത് മുതല്‍ താരങ്ങളുടെ ലുക്ക് ചര്‍ച്ചയായിരുന്നു. മെഴ്സിഡസ് ബെന്‍സിന്റെ കണ്‍വര്‍ട്ടബിള്‍ കാറിനുള്ളില്‍ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഇരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴിലും ചിത്രം പുറത്തിറങ്ങും. രണ്ടകം എന്നാണ് തമിഴ് പതിപ്പിന്റെ പേര്. തെലുങ്ക് നടി ഈശ റബ്ബയാണ് സിനിമയിലെ നായിക. മുംബൈ മുതല്‍ മംഗലാപുരം വരെയുള്ള യാത്രയ്ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ ഫെല്ലിനി ദ ക്യൂവിനോട് പറഞ്ഞിരുന്നു. കഥാപാത്രം ഡിമാന്‍ഡ് ചെയ്തതുകൊണ്ടാണ് സിനിമയില്‍ അരവിന്ദ് സ്വാമിയെ കാസ്റ്റ് ചെയ്തതെന്നും ഫ്രണ്ട്ഷിപ് ബോണ്ടിങ് ആണ് സിനിമയുടെ പ്രമേയമെന്നും ഫെല്ലിനി പറഞ്ഞിരുന്നു.

ജാക്കി ഷെരോഫും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നടന്‍ ആര്യയും ഷാജി നടേശനും ചേര്‍ന്നാണ് ഒറ്റ് നിര്‍മ്മിക്കുന്നത്. എഎച്ച് കാഷിഫ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം വിജയ്.

സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഗോവയിലായിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. സെക്കന്റ് ഷെഡ്യൂള്‍ കേരളത്തില്‍ തുടങ്ങാനായിരുന്നു പദ്ധതിയെങ്കിലും, കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. മുംബൈയില്‍ 15 ദിവസത്തെ വര്‍ക്കാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും ഇനി ഷെഡ്യൂള്‍ ബ്രേക്ക് ഉണ്ടാകില്ലെന്നും നിര്‍മ്മാതാവ് ഷാജി നടേശന്‍ പറഞ്ഞു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT