Film Talks

അടുത്തിടെ കണ്ട ഏറ്റവും മികച്ച സിനിമ; ഓപ്പറേഷൻ ജാവയെ പ്രശംസിച്ച് റോഷൻ ആൻഡ്രൂസ്

തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവയെ പ്രശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സിനിമയാണ് ഓപ്പറേഷൻ ജാവയെന്നും സംവിധായകൻ എഴുത്തുകാരൻ എന്ന നിലയിൽ തരുൺ മൂർത്തി അദ്ദേഹത്തിന്റെ ജോലി മനോഹരമായി ചെയ്‌തെന്നും റോഷൻ ആൻഡ്രൂസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ. സിനിമയുടെ ഭാഗമായ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. സംവിധായകൻ എഴുത്തുകാരൻ എന്ന നിലയിൽ തരുൺ മനോഹരമായി അദ്ദേഹത്തിന്റെ ജോലി ചെയ്തു. എന്റെ അടുത്ത സുഹൃത്ത് ബിനു പപ്പുവും മറ്റ് അഭിനേതാക്കളും മനോഹരമായി അഭിനയിച്ചു. ഇതൊരു പുതിയ അനുഭവമായിരുന്നു. സ്നേഹത്തോടെയും ബഹുമാനത്തോടെയും
റോഷൻ ആൻഡ്രൂസ് .

തീയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് തീയറ്ററുകൾ അടച്ചപ്പോൾ മറ്റ് ചിത്രങ്ങളെ പോലെ ഓപ്പറേഷൻ ജാവയും ഒടിടി പ്ലാറ്റ്ഫോമിനെ ആശ്രയിക്കേണ്ടി വന്നു. സിനിമ ഇപ്പോൾ സീ ഫൈവിൽ ലഭ്യമാണ്. ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് ,വിനായകന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

SCROLL FOR NEXT