Film Talks

'കാതലിന്റെ ഡ്രൈവിംഗ് ഫോഴ്സ് ഓമനയാണ്' ; മാത്യുവിനേക്കാൾ ഒരുപടി മേലെ വേദന അനുഭവിക്കുന്നത് ഓമനയാണെന്ന് ആദർശ് സുകുമാരൻ

കാതലിന്റെ ഡ്രൈവിംഗ് ഫോഴ്സ് എന്ന് പറയുന്നത് ഓമനയാണ്. എഴുത്തിന്റെ സമയത്തും പല സന്ദർഭങ്ങളിലും ഓമനയുടെ പെർസ്പെക്റ്റീവിൽ നിന്നേ ചിന്തിക്കാൻ പറ്റിയിട്ടുള്ളുവെന്ന് തിരക്കഥാകൃത്തായ ആദർശ് സുകുമാരൻ. മാത്യുവിന് ഒപ്പം അല്ലെങ്കിൽ മാത്യുവിനേക്കാൾ ഒരുപടി മേലെ ചില സമയങ്ങളിൽ വേദന അനുഭവിക്കുന്നത് ഓമന തന്നെയാണ്. തനിക്ക് പേഴ്സണലി പലപ്പോഴും ഓമനയുടെ കഥാപാത്രത്തിനോട് സ്നേഹം അവരുടെ അവസ്ഥയോടുള്ള ഇമോഷനൊക്കെ ഭയങ്കര കണക്ട് ആയി ഫീൽ ചെയ്തു. ഷൂട്ട് ചെയ്യുന്ന സമയത്താണെങ്കിൽ പോലും ചാച്ചനോട് പറയുന്ന സീനിലൊക്കെ ഇമോഷണലി എത്രമാത്രം നമ്മുടെയുള്ളിൽ ആ കഥാപാത്രം സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് മനസ്സിലായത് എഴുത്തിനേക്കാളും സ്‌ക്രീനിൽ കണ്ടതിനേക്കാളും ഉപരി ഷൂട്ട് ചെയ്തപ്പോഴാണെന്ന് ആദർശ് സുകുമാരൻ ക്യുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആദർശ് സുകുമാരൻ പറഞ്ഞത് :

കഥയുടെ ഡ്രൈവിംഗ് ഫോഴ്സ് എന്ന് പറയുന്നത് ഓമനയാണ്. എഴുത്തിന്റെ സമയത്തും പല സന്ദർഭങ്ങളിൽ ഓമനയുടെ പെർസ്പെക്റ്റീവിൽ നിന്നെ ചിന്തിക്കാൻ പറ്റിയിട്ടുള്ളു. മാത്യുവിന് ഒപ്പം അല്ലെങ്കിൽ മാത്യുവിനേക്കാൾ ഒരുപടി മേലെ ചില സമയങ്ങളിൽ വേദന അനുഭവിക്കുന്നത് ഓമന തന്നെയാണ്. എനിക്ക് പേഴ്സണലി പലപ്പോഴും ഓമനയുടെ കഥാപാത്രത്തിനോട് സ്നേഹം അവരുടെ അവസ്ഥയോടുള്ള ഇമോഷനൊക്കെ ഭയങ്കര കണക്ട് ആയി ഫീൽ ചെയ്തു. ഷൂട്ട് ചെയ്യുന്ന സമയത്താണെങ്കിൽ പോലും ചാച്ചനോട് പറയുന്ന സീനിലൊക്കെ ഇമോഷണലി എത്രമാത്രം നമ്മുടെ ഉള്ളിൽ ആ കഥാപാത്രം ഉണ്ടായിരുന്നു അല്ലെങ്കിൽ അവരെത്രമാത്രം നമ്മുടെയുള്ളിൽ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് മനസ്സിലായത് എഴുത്തിനേക്കാൾ ഉപരി സ്‌ക്രീനിൽ കണ്ടതിനേക്കാൾ ഉപരി ഷൂട്ട് ചെയ്തപ്പോഴാണ്. ഒരു സിംഗിൾ ഷോട്ട് ആയിരുന്നു. വളരെ ഗംഭീര എക്സ്പീരിയൻസ് ആയിരുന്നു അത്.

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ. ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. ചിത്രത്തിനും മമ്മൂട്ടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT