Film Talks

ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ റിന്ന ഒപ്പം നിന്നു, സിനിമയില്‍ നിനക്ക് ആരുമില്ലെന്ന് പറഞ്ഞു നിവിന്‍ പോളി | VIDEO

THE CUE

ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരിക്കെ ജോലി ഉപേക്ഷിച്ച് സിനിമയിലെത്തിയ ആളാണ് നിവിന്‍ പോളി. ജോലി രാജി വയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒപ്പം നിന്നത് ഭാര്യ റിന്നയായിരുന്നുവെന്ന് നിവിന്‍ പോളി. ദ ക്യു അഭിമുഖത്തിലാണ് നിവിന്‍ പോളി ജോലി ഉപേക്ഷിച്ച് സിനിമയിലെത്തിയതിനെക്കുറിച്ച് പറയുന്നത്.

ജോലി രാജി വയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു. എന്നാല്‍ അടുത്ത ഒരു പ്ലാന്‍ ഇല്ല. മണ്ടത്തരമാണ്, നിനക്ക് സിനിമയില്‍ ആരുമില്ല, സിനിമയില്‍ നീ എന്താകും എന്നൊക്കെ എല്ലാവരും ചോദിച്ചു. ജോലി മടുത്തത് കൊണ്ടായിരിക്കും അങ്ങനെ തോന്നുന്നത്, കുറച്ചു കൂടി ഇന്ററസ്റ്റിംഗായി ജോലിയെ സമീപിക്കൂ എന്നൊക്കെ കൂട്ടുകാരും വീട്ടുകാരും ഉപദേശിച്ചു.

ജോലി മടുത്തുവെന്നും മനസ് ഇവിടെയല്ലെന്നും ഭാര്യ റിന്നയോട് സംസാരിക്കുമായിരുന്നു. റിന്നയാണ് പറഞ്ഞത്, ഞാന്‍ നിര്‍ബന്ധിക്കില്ല, എന്താണ് ഇഷ്ടം തോന്നുന്നത് അത് ചെയ്യൂ എന്ന് റിന്ന പറഞ്ഞു. ബാക്കി അതിന്റെ വഴിക്ക് വരുമെന്നും പറഞ്ഞു. എല്ലാവരും നിരുല്‍സാഹപ്പെടുത്തുന്നത് നമ്മളോടുള്ള കണ്‍സേണ്‍ കൊണ്ടാണ്. എടുത്ത് ചാട്ടമാണോ മണ്ടത്തരമാണോ എന്ന് പറയാനാകാത്ത കൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നത്. ദ ക്യു അഭിമുഖം പൂര്‍ണരൂപം ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ കാണാം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT