Film Talks

എന്റെ അഭിനയം ഓവർ ആയത് കൊണ്ടല്ല ഹരീഷ് കണാരൻ തിരക്കുള്ള നടനായത് ; അഭിനയം മോശമാണെന്ന കമന്റിന് നിർമൽ പാലാഴിയുടെ മറുപടി

അഭിനയത്തെ വിമർശിച്ച് കൊണ്ട് ഫേസ്ബുക്കിൽ മോശം കമന്റ്‌ ചെയ്ത ആൾക്ക് മറുപടി നൽകി നടൻ നിർമൽ പാലാഴി. ലിറ്റിൽ ഏഞ്ചല്‍ എന്ന തന്റെ ഷോർട്ട് ഫിലിമിന്റെ ലിങ്കിന് താഴെയാണ് നിർമ്മൽ പാലാഴിയെ വിമർശിച്ചുക്കൊണ്ടുള്ള കമന്റ്‌ ഇട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിനയം വളരെ ഓവര്‍ ആണെന്നും അതുകൊണ്ടാണ് തന്റെ ഒപ്പമുള്ള കണാരന്‍ ഒക്കെ തന്നേക്കാള്‍ ഉയര്‍ന്ന നിലയില്‍ ഇപ്പോള്‍ നില്‍ക്കുന്നത് എന്നായിരുന്നു മഴരാജ് മേനോന്‍ എന്ന ഐഡിയില്‍ നിന്നുള്ള കമന്റ്. എന്നാല്‍ തന്റെ അഭിനയം ഓവര്‍ ആയതുകൊണ്ട് മാത്രം അല്ല, ഹരീഷിന്റെ അഭിനയം നന്നായതുകൊണ്ടാണ് അവന്‍ ഉയര്‍ന്ന നിലയില്‍ തിരക്കുള്ള ആള്‍ ആയതെന്നായിരുന്നു നിര്‍മല്‍ പാലാഴി നല്‍കിയ മറുപടി. നിർമ്മലിന്റെ മറുപടിക്ക് പിന്നാലെ താരത്തെ പിന്തുണച്ച് കൊണ്ട് നിരവധി പേർ മുന്നോട്ട്‌ വന്നിരുന്നു.

പുള്ളിയുടെ മറുപടിയ്‌ക്ക്‌ വേണ്ടിയാണോ ഇത്തരത്തിലുള്ള കമന്റുകള്‍ എഴുതി വിടുന്നതെന്നും വേറൊരു പണിയില്ലാത്തവരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നുമായിരുന്നു ആളുകളുടെ പ്രതികരണം. മകന്‍ നോമ്പ് മുറിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചപ്പോഴും സോഷ്യൽ മീഡിയയിൽ നിർമ്മൽ പാലാഴിക്ക് നേരെ വിദ്വേഷ കമന്റുകൾ പോസ്റ്റ് ചെയ്തിരുന്നു. മതേതരത്വത്തെ ഉയർത്തി പിടിക്കുന്ന വിധത്തിലുള്ള നിർമ്മൽ പാലാഴിയുടെ പോസ്റ്റിനെ എല്ലാവരും പ്രശംസിച്ചിരുന്നു. അപ്പോഴും ചിലർ മോശം കമന്റുമായി എത്തിയിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT