Film Talks

മേക്കപ്പ് ഇടത്തില്ലായോ? അതിനെയെല്ലാം നീ പൊളിച്ചടുക്കികൊടുത്തു; നായാട്ടിലെ നിമിഷയെ അഭിനന്ദിച്ച് മഞ്ജു സുനിച്ചൻ

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിലെ നിമിഷ സജയന്റെ അഭിനയത്തെ അഭിനന്ദിച്ച് നടി മഞ്ജു സുനിച്ചൻ. സിനിമകളിൽ മേക്കപ്പ് ഇടാത്തതിന് നിമിഷ സജയൻ വിമർശനങ്ങൾ നേരിട്ടിരുന്നു. അത്തരം വിമർശനങ്ങളെയും മഞ്ജു കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. സിനിമയിലെ മറ്റ് അഭിനേതാക്കളെയും എടുത്ത് പറഞ്ഞ് മഞ്ജു അഭിനന്ദിച്ചിട്ടുണ്ട്

മഞ്ജുവിന്റെ കുറിപ്പ്

മിസ്റ്റർ Martin Prakkat നിങ്ങൾ എന്താണ് ഈ ചെയ്തു വെച്ചിരിക്കുന്നത്... ?? എവിടുന്ന് കിട്ടി നിങ്ങൾക്ക് ഈ ആർട്ടിസ്റ്റുകളെ..?? എവിടുന്നു കിട്ടി ഈ കഥ??

ഇന്നലെ രാത്രി അറിയാതെ ഒന്ന് കണ്ടു പോയി..

പിന്നെ ഉറങ്ങാൻ പറ്റണ്ടേ.. നെഞ്ചത്ത് ഒരു കരിങ്കല്ല് എടുത്ത് വെച്ചിട്ട് നിങ്ങൾ അങ്ങ് പോയി..

Joju George ചേട്ടാ എന്തൊരു അച്ഛനാണ് നിങ്ങൾ... എന്തൊരു ഓഫീസറാണ്.. ഏറ്റവും ചിരി വന്നത് മകളുടെ മോണോആക്ട് വീട്ടിൽ വന്ന ആളെ ഇരുത്തി കാണിക്കുന്നത് കണ്ടപ്പോഴാണ്..

മണിയൻ ഇപ്പോഴും മനസ്സിൽ നിന്നു പോകുന്നില്ല.. നിങ്ങൾ തൂങ്ങിയാടിയപ്പോൾ ഞങ്ങൾ ആകെ അനിശ്ചിതത്വത്തിലായി പോയല്ലോ.. ആ മകൾ ഇനി എന്ത് ചെയ്യും??

Mr ചാക്കോച്ചൻ Kunchacko Boban നിങ്ങളുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള ആളായിരിക്കും പ്രവീൺ മൈക്കൽ.. പറഞ്ഞും എഴുതിയും ഒന്നും വെക്കാൻ പറ്റുന്നതല്ല നിങ്ങളുടെ പ്രകടനം.. എന്തൊക്കെയോ ഉള്ളിലൊതുക്കി പ്രേക്ഷകനെ കൺഫ്യൂഷൻ അടുപ്പിച്ചാണ് നിങ്ങൾ ഇടിവണ്ടീൽ കേറി പോയത്

Nimisha Sajayan ,, മേക്കപ്പ് ഇടത്തില്ലായോ ?? എന്ന് പറഞ്ഞ് ആരോ എന്തൊരോ ഇച്ചിരി നാൾക്കു മുൻപ് കൊച്ചിനോട് എന്തോ പറയുന്നത് കേട്ടു.. അതിനെയെല്ലാം പൊളിച്ചടുക്കികൊടുത്തു മോളേ നീ.. love you so much

പിന്നെ മോനെ ബിജു dineesh alpy ... നീ എന്തായിരുന്നു.. എന്തൊരു അഹങ്കാരമായിരുന്നു നിൻറെ മുഖത്ത്.. അടിച്ച് താഴത്ത് ഇടാൻ തോന്നും.

കുറച്ചു പാവങ്ങളെ ഇട്ടു ഓടിച്ചപ്പോൾ നിനക്ക് തൃപ്തിയായല്ലോ..

ഇതൊക്കെ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയ എൻറെ ആവലാതികൾ ആണ്..

അഭ്രപാളിയിൽ ഇനിയും ഒരുപാട് വേഷങ്ങൾ ആടിത്തിമിർക്കേണ്ടിയിരുന്ന ശ്രീ അനിൽ നെടുമങ്ങാടിന്റ മറ്റൊരു പോലീസ് വേഷം അൽപ്പം സങ്കടത്തോടെയാണ് കണ്ടിരുന്നത്🥲..

കൂട്ടത്തിൽ Yama Gilgamesh എസ് പി അനുരാധ യായി കിടുക്കി

മനോഹരമായൊരു സിനിമ ഞങ്ങൾക്ക് തന്നതിന് എത്രകണ്ട് നന്ദി പറഞ്ഞാലും തീരില്ല..

ഡയറക്ഷൻ സിനിമാറ്റോഗ്രാഫി കാസ്റ്റ് കോസ്റ്റ്യൂം എല്ലാവരും പൊളിച്ചടുക്കി

വലുതും ചെറുതുമായ എല്ലാ വേഷങ്ങളിൽ വന്നവരും ആടിത്തിമിർത്തിട്ട് പോയി..

ഇരയെ വേട്ടയാടാൻ നായാട്ടിനു വരുന്നവൻ മറ്റൊരുവനാൽ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു..

കളങ്കാവലിലെ സ്റ്റീഫനിൽ നിന്ന് ബാഹുബലി നിർമ്മാതാക്കളുടെ 'ജോൺ ഡോ'യിലേക്ക്: സുശീൽ സുരേന്ദ്രൻ അഭിമുഖം

'മെറിബോയ്സ്' റിലീസ് ഡിസംബറിൽ; ചിത്രത്തിലെ ആദ്യ ക്യാമ്പസ് ഗാനം പുറത്തിറങ്ങി

ഭാവനയിലൂടെ യാഥാർഥ്യത്തെ മാറ്റാം; കഥകളുടെ ലോകം ചർച്ച ചെയ്ത് പുസ്കകമേള

വായനയുടെ വലിയ ആഘോഷം; ഷാർജ പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും

അങ്കിത് മേനോൻ മ്യൂസിക്കിൽ 'നെഞ്ചാടിയെ...'; 'പ്രേംപാറ്റ' പുതിയ ഗാനമെത്തി

SCROLL FOR NEXT