Film Talks

​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇറങ്ങിയ സമയത്ത് 'ഫോർ പ്ലേ എടുക്കട്ടെ' എന്ന മെസേജ് നിരന്തരം വന്നിരുന്നു: നിമിഷ സജയൻ

ജിയോ ബേബി സംവിധാനം ചെയ്ത ​ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ റിലീസിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായ വാക്കാണ് ഫോർ പ്ലേ. സിനിമയിൽ നിമിഷ സജയന്റെ കഥാപാത്രമാണ് ഫോർപ്ലേയെ കുറിച്ച് സംസാരിക്കുന്നത്. അതിന്റെ പേരിൽ തനിക്ക് നിരന്തരം മോശം മെസേജുകൾ വന്നിരുന്നുവെന്ന് നിമിഷ ദ ക്യുവിനോട് പറഞ്ഞു.

റിലീസിന് പിന്നാലെ സിനിമയെ പ്രശംസിച്ച് നിരവധി പേർ മെസേജ് അയച്ചിരുന്നു. എന്നാൽ അതിനൊപ്പം ചേച്ചി കുറച്ച് ഫോർപ്ലേ എടുക്കട്ടെ എന്ന് ഒരു കൂട്ടം ആണുങ്ങൾ മെസേജ് അയച്ചിരുന്നു. അവർ സിനിമ സംസാരിക്കുന്ന പ്രശ്നമെന്താണെന്ന് മനസിലാക്കുന്നില്ലെന്നും നിമിഷ പറഞ്ഞു.

നിമിഷ സജയൻ പറഞ്ഞത്:

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ റിലീസ് ആയപ്പോൾ ഒരുപാട് നല്ല മെസേജുകൾ വന്നിരുന്നു. പക്ഷെ അതിനിടയിൽ ഒരു കൂട്ടം ആണുങ്ങൾ എനിക്ക് മെസേജ് അയച്ചിരുന്നത്, ചേച്ചി കുറച്ച് ഫോർപ്ലേ എടുക്കട്ടെ എന്നാണ്. എനിക്ക് അപ്പോൾ തോന്നിയത്, ഇത്രയും നല്ല സിനിമ വന്നിട്ടും ഇവർക്ക് പ്രശ്നമെന്താണെന്ന് മനസിലാകുന്നില്ലേ എന്നതായിരുന്നു.

അവരുടെ വിചാരമെന്താണ് ഞാൻ ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നത് നിർത്തുമെന്നാണോ. ഞാൻ ഇനിയും ഇത്തരത്തിലുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യും. പിന്നെ ഇത്തരത്തിലുള്ള നെ​ഗറ്റീവ് കമന്റുകൾ ഒരുപാട് വരും. അതിലേക്കൊന്നും ഞാൻ എന്റെ എനർജി കളയാറില്ല.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT