Film Talks

ഞാന്‍ പറയുന്നത് 'തഗ്' അല്ല, അങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നതില്‍ ഒന്നും ചെയ്യാനാകില്ല: നിഖില വിമല്‍

തന്റെ മറുപടികള്‍ക്ക് തഗ് എന്ന വിശേഷണം നല്‍കുന്നതിനെക്കുറിച്ച് നടി നിഖില വിമല്‍. ക്യാമറയ്ക്ക് മുന്‍പില്‍ താന്‍ പറയുന്ന മറുപടികള്‍ റീച്ചിന് വേണ്ടി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. താന്‍ പറയുന്നത് തഗ് അല്ല, മറിച്ച് മറുപടിയാണ്. തഗ് എന്ന രീതിയിലുള്ള വ്യാഖ്യാനങ്ങളില്‍ ഒന്നും ചെയ്യാനാകില്ലെന്നും ക്ലിക്ക് ബെയ്റ്റ് സ്വഭാവത്തിലുള്ള ചോദ്യങ്ങളെ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും നിഖില വിമല്‍ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു നടി. ഓണ്‍ലൈന്‍ അഭിമുഖങ്ങളില്‍ നിഖില വിമല്‍ നല്‍കുന്ന മറുപടികള്‍ തഗ് എന്ന വിശേഷണത്തോടെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

നിഖില വിമല്‍ പറഞ്ഞത്:

ഒരു ചോദ്യത്തിന് ഉത്തരമറിയില്ലങ്കില്‍ ഇല്ല എന്നുള്ള രീതിയില്‍ തന്നെയാണ് ഞാന്‍ നില്‍ക്കാറുള്ളത്. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് അറിയില്ലാ എന്നുള്ളത് കൊണ്ട് എന്തെങ്കിലും ഒരു ഉത്തരം ഞാന്‍ തരുമായിരിക്കും. ക്യാമറയുടെ മുന്‍പില്‍ വരുമ്പോള്‍ മീഡിയക്ക് അതൊരു കോണ്‍ടെന്റ് ആണ്. അത് ഡോക്യുമെന്റ് ചെയ്യപ്പെടുകയും റീച്ച് കിട്ടും എന്നുള്ളത് കൊണ്ട് മീഡിയ അത് പ്രചരിപ്പിക്കുകയും ചെയ്യും. ഈ കാര്യത്തില്‍ ഒരാവശ്യവുമില്ലാതെ ബാധിക്കപ്പെടുന്നത് ഞാനാണ്. എനിക്കതില്‍ താല്‍പ്പര്യമില്ല. ക്ലിക്ക് ബെയ്റ്റ് സ്വഭാവത്തിലുള്ള ചോദ്യങ്ങളെ എനിക്കിപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഞാന്‍ പറയുന്നത് തഗ് അല്ല. മറുപടിയാണ്. അത് തഗ് എന്നുള്ള രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നതിനെ ഒന്നും ചെയ്യാനാകില്ല.

നിഖില വിമല്‍ പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രം 'വാഴൈ' പ്രേക്ഷക പ്രശംസ നേടിയിരുന്നു. 'കഥ ഇന്നുവരെ' യാണ് നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ബിജു മേനോനും മേതില്‍ ദേവികയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'കഥ ഇന്നുവരെ'. മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. നര്‍ത്തകിയായ മേതില്‍ ദേവികയുടെ ആദ്യ ചിത്രം കൂടിയാണ് കഥ ഇന്നുവരെ. നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT