Film Talks

ന്യൂയോര്‍ക്ക് ടൈംസ് തെരഞ്ഞെടുത്ത ഈ മാസത്തെ അഞ്ച് സിനിമകളില്‍ 'നായാട്ട്'

പ്രശസ്ത രാജ്യാന്തര പ്രസിദ്ധീകരണമായ ന്യൂയോര്‍ക്ക് ടൈംസ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് തെരഞ്ഞെടുത്ത കാണേണ്ട അഞ്ച് സിനിമകളില്‍ മലയാള ചിത്രം നായാട്ട്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു ഒടിടി റിലീസ്.

പാന്‍ഡമിക് കാലത്ത് ലോകസിനിമ സ്ട്രീമിംഗിലേക്ക് ചുരുങ്ങിയപ്പോള്‍ കാണേണ്ട അഞ്ച് സിനിമകളുടെ പട്ടികയിലാണ് നായാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൊറോക്കന്‍ ചിത്രം ദ അണ്‍നോണ്‍ സെയിന്റ്, ഹംഗേറിയന്‍ ചിത്രം സ്വെറ്റ്, അംഗോളയില്‍ നിന്നുള്ള എയര്‍കണ്ടീഷനര്‍, ലിന ഫ്രം ലിമ എന്നീ സിനിമകള്‍ക്കൊപ്പമാണ് നായാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അധികാരവ്യവസ്ഥയുടെ ഇടപെടലിലൂടെയും ബലിയാടാകേണ്ടി വന്ന പൊലീസുദ്യോസ്ഥരെയാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും ലേഖനം.

ബെസ്റ്റ് ആക്ടര്‍, ചാര്‍ലി, എന്നീ സിനിമകള്‍ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് റിലീസ് വേളയിലും ചര്‍ച്ചയായിരുന്നു. ഷാഹി കബീറാണ് തിരക്കഥ. ഷൈജു ഖാലിദ് ക്യാമറയും.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT