Film Talks

‘ഒറ്റഷോട്ടില്‍ പതിനഞ്ച് മൂവ്‌മെന്റുകള്‍ വരെ’; ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് ഡാന്‍സ് പോലെയെന്ന് നീത പിളള 

THE CUE

‘1983’, ‘ആക്ഷന്‍ ഹീറോ ബിജു’, ‘പൂമരം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കുങ് ഫു മാസ്റ്റര്‍'. നായികാ പ്രാധാന്യമുളള ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നീത പിളളയാണ്. പൂമരം എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായികയാണ് നീത പിളള. ആക്ഷന്‍ ഴോണറിലുള്ള സിനിമയുടെ ചിത്രീകരണത്തിനിടെ താനുള്‍പ്പെടെയെല്ലാവര്‍ക്കും പരുക്കുകള്‍ പറ്റിയിട്ടുണ്ടെന്ന് നീത പറയുന്നു. കുങ്ഫു മാസ്റ്ററിനെ കുറിച്ച് ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരുക്കുകള്‍ എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ട്. ഒരു ടൂര്‍ണമെന്റില്‍ എങ്ങനെയാണോ നമ്മള്‍ പങ്കെടുക്കുക, അതുപോലെ സേഫ്റ്റി മെഷേഴ്‌സ് ഒന്നും കൂടാതെയാണ് കുങ്്ഫു മാസ്റ്ററിലെ ഓരോ ആക്ഷന്‍ സീനുകളും ചിത്രീകരിച്ചിട്ടുളളത്. പത്തുമുതല്‍ പതിനഞ്ചുവരെ മൂവ്‌മെന്റുകള്‍ ഒറ്റ ഷോട്ടില്‍ ചെയ്യണമായിരുന്നു. ഡാന്‍സ് പോലെ ഒരു താളത്തിലായിരുന്നു ഒരോ മൂവ്‌മെന്റുകളുടേയും ചിത്രീകരണം. ഷൂട്ടിനിടയില്‍ ചെറിയ ടൈമിങ് വ്യത്യാസത്തില്‍ എന്റെ കണ്ണിന് പരുക്കേറ്റിരുന്നു. അന്ന് ഞാന്‍ തലകറങ്ങി വീണു. അത്തരത്തിലുളള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ട്. 
നീത പിളള  

പുതുമുഖം ജിജി സക്കറിയയാണ് നായകന്‍. സനൂപ്, സൂരജ് എസ് കുറുപ്പ്, അഞ്ചു ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഫുണ്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബി തെക്കുംപുറമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ഛായാഗ്രാഹണം. ഇഷാന്‍ ഛബ്രയാണ് പശ്ചാത്തല സംഗീതം. കെ ആര്‍ മിഥുന്‍ എഡിറ്റിംഗ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT