Film Talks

‘ഭാസിയുമായുണ്ടായിരുന്നത് ഫിസിക്കല്‍ സിമിലാരിറ്റി’; ശ്രീനാഥ് ഭാസി താരതമ്യങ്ങളെക്കുറിച്ച് നീരജ് മാധവ് 

സുല്‍ത്താന സലിം

ശ്രീനാഥ് ഭാസിയുമായും താനും തമ്മിലുളള താരതമ്യം നടന്നിട്ടുളളത് ആദ്യ കാലഘട്ടങ്ങളിലെ രൂപസാദൃശ്യം കൊണ്ട് മാത്രമെന്ന് നീരജ് മാധവ്. മുന്‍പൊരിക്കല്‍ ശ്രീനാഥ് ഭാസി ചെയ്യേണ്ടിയിരുന്ന ഒരു കഥാപാത്രത്തിലേയ്ക്ക് തന്നെ കാസ്റ്റ് ചെയ്തതോടെയാണ് അത്തരത്തിലുള്ള പ്രചരണങ്ങളുടെ തുടക്കം. അഭിനയം കൊണ്ടും സംസാരശൈലി കൊണ്ടും തങ്ങള്‍ ഇരുവരും തികച്ചും വ്യത്യസ്തരാണെന്നും ഇപ്പോള്‍ അത്തരത്തിലുളള കമ്പാരിസണ്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും നീരജ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രീനാഥ് ഭാസി ചെയ്യേണ്ടിയിരുന്ന ഒരു കഥാപാത്രം ഞാന്‍ ചെയ്യേണ്ടിവന്നിരുന്നു. അന്ന് മുതലാണ് ഇത്തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയതെന്ന് ഞാന്‍ കരുതുന്നു. ആദ്യ കാലഘട്ടങ്ങളില്‍ ഫിസിക്കല്‍ സിമിലാരിറ്റി തോന്നിയിരുന്നു എന്നുളളത് സത്യമാണ്. അതല്ലാതെ യാതൊരു സമാനതകളും ഉളള ആക്ടിങ് രീതികളല്ല ഞങ്ങളുടേത്. ഞങ്ങള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ നോക്കിയാല്‍ അത് മലസിലാകും. ഇപ്പോള്‍ അത്തരത്തിലുളള കമ്പാരിസണ്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഞങ്ങളുടേതായ വ്യക്തിത്വം ഉണ്ട്. 
നീരജ് മാധവ്

നവാഗതനായ ആനന്ദ് തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച 'ഗൗഥമന്റെ രഥം' ആണ് ഈ വര്‍ഷം റിലീസായ നീരജിന്റെ ആദ്യ മലയാള ചിത്രം. 'അടി കപ്യാരെ കൂട്ടമണി' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്ന 'പാതിരാ കുര്‍ബാന', നീരജ് മാധവിന്റെ തിരക്കഥയില്‍ സഹോദരന്‍ നവനീത് മാധവ് സംവിധാനം ചെയ്യുന്ന 'എന്നിലെ വില്ലന്‍' എന്നീ ചിത്രങ്ങള്‍ പിന്നണിയില്‍ ഒരുങ്ങുന്നു. നീരജ് മാധവിനെ നായകനാക്കി രജീഷ് ലാല്‍വംശ് സംവിധാനം ചെയ്യുന്ന 'ക' ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT