Film Talks

എന്തുക്കൊണ്ട് മനുഷ്യർ ഇങ്ങനെ ചെയ്യുന്നു.. ഇവരെ തൂക്കിലേറ്റൂ..; വളർത്തു നായയെ കെട്ടിയിട്ട് കൊന്നതിനെതിരെ നസ്രിയയും പൂർണിമയും

തിരുവനന്തപുരത്തെ അടിമലത്തുറയിൽ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയെ മൂന്ന് പേർ ചേർന്ന് തല്ലി കൊന്ന സംഭവത്തിൽ പ്രതികരിച്ച് നടി നസ്രിയയും പൂർണിമ ഇന്ദ്രജിത്തും. കഴുവിലേറ്റൂ.. സോറി ബ്രൂണോ എന്നായിരുന്നു ജസ്റ്റീസ് ഫോർ ബ്രൂണോ എന്ന ഹാഷ്ടാഗിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ പൂർണിമ പ്രതികരിച്ചത്. എന്തുക്കൊണ്ട് മനുഷ്യർ ഇങ്ങനെചെയ്യുന്നുവെന്നായിരുന്നു ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഒരു നായയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നസ്രിയയുടെ പ്രതികരണം. ബ്രൂണോയ്ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൂർണിമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയും നസ്രിയ ഷെയർ ചെയ്തിട്ടുണ്ട്.

ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോയാണ് നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് . വലിയ തടി ഉപയോഗിച്ച് ബ്രൂണോയെ അടിച്ചു കൊല്ലുകയായിരുന്നു.

നായയെ വള്ളത്തില്‍ ചൂണ്ടക്കൊളുത്തില്‍ കുരുക്കിയിട്ടാണ് അടിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിഞ്ഞു.ബ്രൂണോയുടെ ഉടമ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT