Nazar Mohammad Khasha 
Film Talks

നമ്മുടെ സാംസ്‌കാരിക നായകന്‍ന്മാരാരും കണ്ട മട്ടില്ല, എന്താണ് ഇവര്‍ക്ക് മിണ്ടാട്ടമില്ലാത്തത്?, വിമര്‍ശിച്ച് ആലപ്പി അഷ്‌റഫ്

അഫ്ഗാന്‍ ഹാസ്യനടന്‍ ഖ്വാഷയെ താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുകയാണെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

അതിക്രൂരമായ കൊലപാതകത്തില്‍ ലോകം മുഴുവന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍, ഈ അരുംകൊലയില്‍ പ്രതിഷേധിക്കുമെന്ന് നാം കരുതിയിരുന്ന നമ്മുടെ സാംസ്‌കാരിക നായകന്‍ന്മാരാരും ഇതിനിയും കണ്ട മട്ടില്ലെന്നും ആലപ്പി അഷ്‌റഫ്. എന്താണ് ഇവര്‍ക്ക് ഇനിയും മിണ്ടാട്ടമില്ലാത്തത്....?. ഫേസ്ബുക്കിലാണ് പ്രതികരണം.

ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അഭിനയത്തിലൂടെ ചിരിപ്പിച്ചതിന് വധശിക്ഷ.

പ്രമുഖ അഫ്‌ഗാനിസ്ഥാൻ ഹാസ്യനടൻ നാസർ മുഹമ്മദ് ജിയുടെ അതിക്രൂരമായ കൊലപാതകത്തിൽലോകം മുഴുവൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ,

ഈ അരുംകൊലയിൽ പ്രതിഷേധിക്കുമെന്ന് നാം കരുതിയിരുന്ന നമ്മുടെ സാംസ്കാരിക നായകൻന്മാരാരും ഇതിനിയും കണ്ട മട്ടില്ല.എന്താണ് ഇവർക്ക് ഇനിയും മിണ്ടാട്ടമില്ലാത്തത്....?

ശരിയാണ് മതമൗലികവാദികളെ ഭയന്ന് വായിൽ ഒരു പഴവും തിരുകി മാളത്തിൽ ഒളിച്ചുകളഞ്ഞതാകാം ഇക്കൂട്ടർ. ലജ്ജാകരം ... ആലപ്പി അഷറഫ്

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

ഡോൺ പാലത്തറയുടെ 'ഏകദേശം' ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയറിന്

ദുബായ് വിമാനത്താവളങ്ങളിൽ ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു; എമിഗ്രേഷൻ സേവനം യാത്രക്കാരെ തേടിയെത്തും

'കാഞ്ചന, വെരി ഡേഞ്ചറസ് വുമണ്‍'; സജീവ് പാഴൂരിന്റെ തമിഴ് ചിത്രം 'എന്ന വിലൈ' ട്രെയ്‌ലര്‍ പുറത്ത്

മലയാള സിനിമയിലെ സുൽത്താൻ : മമ്മൂട്ടി @75

SCROLL FOR NEXT