Film Talks

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

മലയാളത്തിലും തെലുങ്കിലും മികച്ച് പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും നേടിയ ചിത്രമായിരുന്നു ​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിലെ യാദവ എന്ന ​ഗാനത്തിനിടയിലുള്ള സച്ചിന്റെയും അമൽ ഡേവിസിന്റെയും റിയാക്ഷൻ ചിരി പടർത്തിയ പ്രേമലുവിലെ രം​ഗങ്ങളിലൊന്നായിരുന്നു. എന്നാൽ ആ സീനിനെക്കുറിച്ച് സ്ക്രിപ്റ്റിൽ ഒറ്റ വരി മാത്രമേയുണ്ടായിരുന്നുള്ളൂ എന്ന് നടൻ നസ്ലെൻ പറയുന്നു. സ്ക്രിപ്റ്റിൽ അമൽ ഡേവിസും സച്ചിനും ഇത് കണ്ട് പൊളിയുന്നു എന്ന് മാത്രമാണ് എഴുതിയിരുന്നത് എന്നും അങ്ങനെ തങ്ങളിരുവരും ചേർന്ന് കൊറിയ​ഗ്രാഫി ചെയ്ത സീനായിരുന്നു അത് എന്നും എന്നാലിത് കണ്ടിട്ട് ആളുകൾ കൂവിക്കൊല്ലും എന്നായിരുന്നു കരുതിയിരുന്നതെന്നും നസ്ലെൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നസ്ലെൻ പറ‍ഞ്ഞത്:

ഈ പാട്ടിൽ തന്നെ കൃഷ്ണനായിട്ട് വരില്ലേ? ആ പാട്ടിലെ ഞങ്ങളുടെ റിയാക്ഷൻ ഒരുപാട് പേർ പറഞ്ഞതാണ്. പക്ഷേ അത് സ്ക്രിപ്റ്റിൽ അമൽ ഡേവിസും സച്ചിനും ഇത് കണ്ട് പൊളിയുന്നു എന്ന് മാത്രമാണ് എഴുതിയിരുന്നത്. അപ്പോൾ ഞങ്ങൾ അവിടെ വന്നിരുന്നിട്ട് അവിടെ അത്രയും വലിയ പരിപാടി നടക്കുന്നു. റീനു ഡാൻസ് കളിക്കുന്നു. ആദി കൃഷ്ണനായിട്ട് വരുന്നു. ഞങ്ങൾക്ക് അവിടെ ഒന്നും ചെയ്യാനില്ല. ഞങ്ങളായിട്ട് തന്നെ അത് സെറ്റ് ചെയ്ത് ചെയ്ത് റിയാക്ഷൻസാണ് അതിലുള്ളത്. ഞങ്ങൾ വിചാരിച്ചത് മിക്കവാറും കൂവി കൊല്ലും എന്നാണ്. ഇവന്മാരെന്താ ഈ കാണിക്കുന്നേ എന്ന് ആൾക്കാർ കരുതും എന്ന് വിചാരിച്ചു. പക്ഷേ ഇത് ചെയ്ത് കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ ഭയങ്കരമായിട്ട് ചിരിക്കുന്നുണ്ടായിരുന്നു. അതിൽ വേറെയും കുറച്ച് സാധനങ്ങളുണ്ടായിരുന്നു. അതിൽ നിന്ന് നല്ല സാധനങ്ങൾ മാത്രമേ ​ഗിരീഷേട്ടൻ കട്ട് ചെയ്തിട്ടിട്ടുള്ളൂ.

ഗിരീഷ് എഡി സംവിധാനം ചെയ്ത നസ്ലെൻ മമിത എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പ്രേമലു. ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിലും തെലുങ്കിലും ഒരുപോലെ ഹിറ്റായിരുന്നു. അവസാനമായി ഒരു സിനിമ കണ്ട് ഇത്രത്തോളം ചിരിച്ചതെന്നാണെന്ന് ഓർമ്മയില്ലെന്നാണ് ചിത്രത്തെക്കുറിച്ച് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു പറഞ്ഞത്. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവമാണ് സമ്മാനിച്ചത് എന്നും ചിത്രത്തിലെ ആ​ദി എന്ന കഥാപാത്രത്തെ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു എന്നും സംവിധായകൻ രാജമൗലിയും ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിന്റെ രണ്ടാം ഭാ​ഗം സംവിധായകൻ ​ഗിരീഷ് എഡി പ്രഖ്യാപിച്ചിട്ടുണ്ട്.

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT