Film Talks

'തണ്ണീർമത്തനിലെ ആ ഡയലോഗ് സ്ക്രിപ്പ്റ്റിൽ ഉണ്ടായിരുന്നില്ല, എന്തെങ്കിലും ഒന്ന് പറയണം എന്ന് തോന്നിയിട്ട് വെറുതെ പറഞ്ഞതാണ് അത്'; നസ്ലെൻ

തണ്ണീർ മത്തൻ ദിനങ്ങളിലെ 'നിനക്കൊക്കെ പ്രാന്താണോ പെണ്ണുങ്ങളുടെ പിന്നാലെ പോകാൻ' എന്ന ഡയലോ​ഗ് സ്ക്രിപ്റ്റിലുണ്ടായിരുന്നതല്ല എന്ന് ന‍ടൻ നസ്ലെൻ. ആ സീനിൽ എന്തെങ്കിലുമൊന്ന് പറയണം എന്ന് തോന്നിയിട്ട് താനായി പറഞ്ഞ ഡയലോ​ഗായിരുന്നു അതെന്ന് നസ്ലെൻ പറയുന്നു. ഒരു ഓൺ ടെെം കൗണ്ടറായിരുന്നു അത്. ഞാൻ ആ ടേക്കിൽ പറ‍ഞ്ഞത് ഒക്കെയാവുകയാണ് അന്ന് ചെയ്തത്. അതിന് വേണ്ടി പ്രോപ്പറായി ഒരു ​ഗെെഡെൻസ് ഉണ്ടായിരുന്നു ​ഗിരീഷേട്ടന്റെ അടുത്ത് നിന്ന് എന്നും ആ സീനൊക്കെ ഷൂട്ട് ചെയ്യുന്ന സമയത്ത് കുറച്ചു കൂടി സെറ്റിലുള്ളവരുമായി താൻ അടുത്തിരുന്നു എന്നും നസ്ലെൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നസ്ലെൻ പറഞ്ഞത്:

തണ്ണീർ മത്തൻ ദിനങ്ങൾ ചെയ്യുമ്പോഴാണെങ്കിലും ഇറങ്ങുന്നതിന് മുമ്പും എനിക്ക് ഇത്രയും അഭിനന്ദനങ്ങൾ കിട്ടും എന്നോ ആൾക്കാരുടെ ഇടയിൽ ഇത്രയും റീച്ച് ഉണ്ടാക്കുമെന്നോ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. തണ്ണീർ മത്തൻ കഴിഞ്ഞപ്പോഴും ആക്ടിം​ഗ് എന്നെക്കൊണ്ട് പറ്റണ പരിപാടിയാണോ എന്നൊന്നും എനിക്ക് അറിയുന്നുണ്ടായിരുന്നില്ല. തണ്ണീർ മത്തനിൽ ​ഗിരീഷേട്ടൻ എന്താണോ പറയുന്നത് അതാണ് ഞാൻ ചെയ്തത്. പിന്നെ ഈ കൗണ്ടറുകൾ ഒക്കെ പ്രത്യേകിച്ച് 'നിനക്കൊക്കെ പ്രാന്താണോ പെണ്ണുങ്ങളുടെ പിന്നാലെ പോകാൻ' എന്ന ഡയലോ​ഗ് ഒന്നും സ്ക്രിപ്പ്റ്റിൽ ഉണ്ടായിരുന്നില്ല. സത്യം പറ‍ഞ്ഞാൽ അവിടെ എന്തെങ്കിലും ഒന്ന് പറയണം എന്ന് തോന്നിയിട്ട് ഞാൻ വെറുതെ പറഞ്ഞതാണ് അത്. ഒരു ഓൺ ടെെം കൗണ്ടറായിരുന്നു അത്. അത് പ്രോപ്പറായി ഒരു ​ഗെെഡെൻസ് ഉണ്ടായിരുന്നു ​ഗിരീഷേട്ടന്റെ അടുത്ത് നിന്നും. പിന്നെ ഡിനോയ് ചേട്ടൻ ഒക്കെ ഒരുപാട് ടെെം സ്പെന്റ് ചെയ്തിട്ടുണ്ട് തണ്ണീർ മത്തന്റെ സമയത്തൊക്കെ. കൂടാതെ​ ​ഗിരീഷേട്ടന് അറിയാം എവിടെയാണ് വീക്ക് പോയിന്റുകൾ എന്ന്. ഞാൻ ആ ടേക്കിൽ പറ‍ഞ്ഞത് ഒക്കെയാവുകയാണ് അന്ന് ചെയ്തത്. ഈ സീനൊക്കെ ഷൂട്ട് ചെയ്യുന്ന സമയത്ത് കുറച്ചു കൂടി എല്ലാവരുമായിട്ട് ഞാൻ നല്ലൊരു രീതിയിൽ എത്തിയിരുന്നു.

ഗിരിഷ് എഡി സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍, മാത്യു തോമസ്, അനശ്വരാ രാജന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. ​ഗീരീഷ് എഡിയുടെ ആദ്യ ചിത്രമായ തണ്ണീർ മത്തൻ ദിനങ്ങൾ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നുന നേടിയത്. ചിത്രത്തിൽ മെല്‍വിന്‍ എന്ന കഥാപാത്രമായാണ് നസ്ലെൻ എത്തിയത്. പ്ലസ് 2 കാലഘട്ടത്തിലെ സൗഹൃദവും പ്രണയവുമെല്ലാം രസകരമായി അവതരിപ്പിച്ച ചിത്രമായിരുന്നു തണ്ണീർ മത്തൻ.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT