Film Talks

എന്റെ ഉമ്മയുടെ പേര് റഹ്‌മ. പേര് മാറ്റിയിട്ട് 45 വര്‍ഷം ആയി; ലൈക് കൂട്ടാന്‍ വേണ്ടി മതം വലിച്ചിടരുതെന്ന് ഗായകൻ നജിം അർഷാദ്

തന്റെ മതവിശ്വാസത്തെയും മാതാപിതാക്കളെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള വാർത്ത നൽകിയതായി ഗായകൻ നജിം അർഷാദ്. മതവിശ്വാസം സംബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമം നൽകിയ വാർത്തയുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു നജീമിന്റെ പ്രതികരണം. ‘താൻ ഇസ്‌ലാം ആണെന്ന് കരുതിയവർക്ക് മുന്നിൽ ആ രഹസ്യം വെളിപ്പെടുത്തി ഗായകൻ നജിം അര്‍ഷാദ്, താരത്തിന്റെ മാതാപിതാക്കൾ ആരാണെന്ന് അറിയുമോ’ എന്ന തലക്കെട്ടോടെയാണ് ഓൺലൈൻ മാധ്യമം വാർത്ത പ്രചരിപ്പിച്ചിത്.

നജിം അർഷാദിന്റെ പ്രതികരണം

എന്റെ ഉമ്മയുടെ പേര് റഹ്‌മ. പേര് മാറ്റിയിട്ട് 45 വര്‍ഷം ആയി. എന്റെ വാപ്പയുടെ പേരു ഷാഹുല്‍ ഹമീദ്. ഞാന്‍ ജനിച്ചത് ഇസ്ലാം ചുറ്റുപാടില്‍ തന്നെ ആണ്. വളര്‍ന്നതും. ഇനിയും സംശയം ഉള്ളവര്‍ ഇങ്ങു പോരെ മാറ്റി തരാം. 'strange media'(ലോഡ് പുച്ഛം) ,(അതിനടിയില്‍ കമന്റ് ഇടുന്നവര്‍ ) നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാന്‍ ഈ കോവിഡ് സമയം എന്നെ ജാതി, മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കൂ. ഞാന്‍ എല്ലാവര്‍ക്കും വേണ്ടി പാടും അതെന്റെ പ്രോഫെഷൻ ആണ്.’

പോസ്റ്റിന് താഴെ വന്ന കമന്റുകൾക്ക് നജിം അര്‍ഷാദ് മറുപടിയും നൽകുന്നുണ്ട്. തന്റെ ഉമ്മ വിവാഹത്തിനു ശേഷം മതം മറിയതാണെന്നും അതു സംബന്ധിച്ച് മൂന്നു വർഷത്തോളമായി ഇത്തരം ചർച്ചകൾ നടക്കുന്നു എന്നും നജിം പറഞ്ഞു. ഇത്രയും കാലം മനഃപൂർവം മറുപടി കൊടുക്കാതിരുന്നതാണെന്നും ജാതിയും മതവും പറഞ്ഞ് പലരും നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി എല്ലാം നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും നജിം കമന്റുകൾക്കു മറുപടിയായി കുറിച്ചു.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT