Film Talks

‘എന്റെ അച്ഛന്റെ പേര് അനില്‍ രാധാകൃഷ്ണ മേനോനെന്നല്ല’; അച്ഛനെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറയുന്നവരോട് രജത് മേനോന്‍

THE CUE

സംവിധായകന്‍ അനില്‍ രാധാകൃഷണമേനോന്റെ മകനാണ് താനെന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി നടന്‍ രജത് മേനോന്‍. ഗൂഗിള്‍ സെര്‍ച്ചിലും വിക്കിപീഡിയയിലും രജത് മേനോന്റെ അച്ഛനാണ് അനില്‍ രാധാകൃഷ്ണമേനോന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് തെറ്റാണെന്ന് കാണിച്ചാണ് നടന്റെ കുറിപ്പ്. യുവനടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തെ തുടര്‍ന്ന് അച്ഛനെയോര്‍ത്ത് ലജ്ജിക്കുന്നു എന്ന് നിരവധി സന്ദേശങ്ങള്‍ ലഭിക്കവെയാണ് താരത്തിന്റെ വിശദീകരണം.

ഇന്നലെ മുതല്‍ എന്റെ അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് മെസേജ് അയക്കുന്നവര്‍ക്ക് വ്യക്തത നല്‍കുവാനാണ് ഈ പോസ്റ്റ്. ഗുഗിളും വിക്കിപീഡിയയും പറയുന്ന പോലെ എന്റെ അച്ഛന്റെ പേര് അനില്‍ രാധാകൃഷ്ണമേനോന്‍ എന്നല്ല, രവി മേനോന്‍ എന്നാണ്. അനില്‍ സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല, അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയാം മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്.
രജത് മേനോന്‍

ഇരുവര്‍ക്കുമിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ സിനിമയ്ക്കകത്തുള്ള വ്യക്തി എന്ന നിലയില്‍ ഖേദമുണ്ട് എന്ന് കുറിച്ച് താരം വിക്കീപീഡിയയിലുള്ള ഈ തെറ്റ് കുറച്ചുദിവസങ്ങള്‍ക്കകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറിയുച്ചു. അതുകൊണ്ട് തന്നെ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT