Film Talks

'രാഷ്ട്രീയ അജണ്ടകളില്‍ നിന്ന് സൃഷ്ടികള്‍ സംരക്ഷിക്കേണ്ടത് പ്രധാനം'; ഒ.ടി.ടി കണ്ടന്റ് നിയന്ത്രണം നിയമപരമായി നേരിടണമെന്ന് മുരളി ഗോപി

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഒറ്റക്കെട്ടായി നിയമപരമായി തന്നെ ഈ തീരുമാനത്തെ നേരിടണമെന്നും, ഉടന്‍ തന്നെ ഇതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സേ നോ ടു സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ്‌

പോസ്റ്റിന്റെ പൂര്‍ണരൂപം:

'സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്ര പ്രചരണം തുടങ്ങിയവയില്‍ നിന്ന് സൃഷ്ടികളുടെ ഉള്ളടക്കം സംരക്ഷിക്കേണ്ടത് ഏതൊരു ജനാധിപത്യത്തിലും പ്രധാനമാണ്. നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി നിയമപരമായി നേരിടേണ്ടതുണ്ട്. അത് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും വാര്‍ത്താനിയന്ത്രണ മന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയുണ്ടായിരിക്കുന്നത്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം അടക്കമുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പബ്ലിഷ് ചെയ്യുന്ന കണ്ടന്റുകള്‍ക്കും ഇനി മുതല്‍ നിയന്ത്രണം ബാധകമായിരിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച പുറത്തിറക്കിയിരുന്നു.

Murali Gopy Against Govt Decisions To Brought OTT Platforms Under IB Ministry

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT