Film Talks

‘ആവര്‍ത്തിക്കാന്‍ കഴിയാതെ പോയ ആദ്യ റിഹേഴ്‌സല്‍ പ്രേക്ഷകരുടെ നഷ്ടം’; റിപ്പറായുള്ള ഇന്ദ്രന്‍സിന്റെ പ്രകടനത്തെക്കുറിച്ച് മിഥുന്‍

THE CUE

വളരെ കുറവ് സ്‌ക്രീന്‍ സ്‌പേസില്‍ നിന്നുകൊണ്ട് അഞ്ചാം പാതിരയിലെ റിപ്പര്‍ രവിയെ മികവുറ്റതാക്കിയ താരമാണ് ഇന്ദ്രന്‍സ്. റിപ്പര്‍ രവി എന്ന കഥാപാത്രത്തിന്റെ ചിത്രീകരണ സമയത്ത് ആദ്യ റിഹേഴ്‌സലില്‍ ഇന്ദ്രന്‍സ് കാഴ്ച്ചവെച്ച പ്രകടനം അതുപോലെ സിനിമയിലെത്തിക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന് മിഥുന്‍ പറയുന്നു. പ്രേക്ഷകര്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമായിട്ട് താനതിനെ കാണുന്നു എന്നും മിഥുന്‍ മാനുവല്‍ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിനയം കൊണ്ട് നമ്മളെ തോല്‍പ്പിച്ചുകളയുന്ന വ്യക്തിയാണ് ഇന്ദ്രന്‍സ് ചേട്ടന്‍. മിഥുന്‍ ജി എന്നാണ് എന്നെ വിളിക്കുന്നത്. ‘മിഥുന്‍ ജി, എന്താണ് ഞാന്‍ ചെയ്യണ്ടത്’ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, ‘റിപ്പറാണ്’. താന്‍ റിപ്പറായിട്ട് വന്നാല്‍ എങ്ങനെ ഉണ്ടാകും എന്ന സംശയം അദ്ദേഹം എന്നോട് പ്രകടിപ്പിച്ചിരുന്നു. സംവിധായകരോടെല്ലാം നല്ല ബഹുമാനമുളള വ്യക്തിയാണ് അദ്ദേഹം. എതിര്‍ത്തൊന്നും പറഞ്ഞില്ല. റിഹേഴ്‌സലിന് വന്നു, ഞാന്‍ ഡയലോഗ് കൊടുത്തു. റിപ്പര്‍ രവി എന്ന വ്യക്തി വളരെ ആസ്വദിച്ച് കൊലകള്‍ നടത്തുന്ന ഒരു വ്യക്തിയാണ്. അത് അഭിനയത്തില്‍ കൊണ്ടുവരണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഞാനും ഷൈജു ഖാലിദും ആ സമയം അവിടെ ഉണ്ടായിരുന്നു. ആദ്യ റിഹേഴ്‌സലില്‍ അന്ന് അദ്ദേഹം ചെയ്തത് കണ്ട് ഞങ്ങള്‍ ശരിക്കും ഞെട്ടി. നേരെ ടേക്ക് പേയി. പക്ഷെ റിഹേഴ്‌സല്‍ സമയത്ത് ചെയ്തത് പിന്നീടുണ്ടായ ടേക്കുകളിലൊന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അത് അതേപടി കിട്ടിയിരുന്നെങ്കില്‍ ഇപ്പോഴുളളതിന്റെ നാലിരട്ടി ഇമ്പാക്ട് ഉണ്ടാകുമായിരുന്നു. അത് പ്രേക്ഷകര്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമായിട്ടാണ് എനിക്ക് തോന്നിയത്.
മിഥുന്‍ മാനുവല്‍

മിഥുന്‍ മാനുവല്‍ എന്ന സംവിധായകന്റെ കരിയറിലെ ആദ്യ ത്രില്ലര്‍ ചിത്രമായിരുന്നു അഞ്ചാം പാതിര. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിക് ഉസ്മാനാണ്. മഹേഷിന്റെ പ്രതികാരം, പറവ, വൈറസ്,തുടങ്ങിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ ഉണ്ണിമായയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT