Film Talks

‘ഷോട്ടാണെങ്കിലും ഡയലോഗാണെങ്കിലും മനസില്‍ നിന്നായിരുന്നു’; ‘സംവിധായകന്‍ ഷാജോണിനെ’ക്കുറിച്ച് മിയ

THE CUE

പൃഥ്വിരാജ് നായകനായ ബ്രദേഴ്‌സ് ഡേ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മിമിക്രിയിലൂടെ പ്രക്ഷകര്‍ക്ക് സുപരിചിതനായ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

മുന്‍പ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം മുതലെ ഷാജോണുമായി പരിചയമുണ്ടെന്ന് മിയ പറഞ്ഞു. ഡോ ലവ്വ് എന്ന സിനിമ ചെയ്യുമ്പോഴാണ് ഷാജോണ്‍ ചേട്ടനെ ആദ്യമായിട്ട് കാണുന്നത്. അന്ന് നായികയായിട്ടില്ല, കൂട്ടുകാരി കഥാപാത്രങ്ങള്‍ ഒക്കെ ചെയ്യുന്നെയുള്ളു. അപ്പോള്‍ മുതലുള്ള പരിചയമാണ്. ഒരു ഷോയ്ക്കായി മുന്‍പ് യുഎസില്‍ പോയപ്പോഴാണ് ഷാജോണ്‍ സംവിധായകനാകാന്‍ പോകുന്നുവെന്ന് ആദ്യം പറഞ്ഞതെന്നും മിയ ‘മാജിക് ഫ്രയിംസിന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഷാജോണ്‍ ചേട്ടന്‍ സംവിധായകനാകുന്നുവെന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ആദ്യം തന്നെ ചിത്രത്തില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞിരുന്നു. പിന്നീട് രണ്ട് മൂന്ന് മാസം കഴിഞ്ഞ് വീട്ടില്‍ വന്നാണ് കഥയൊക്കെ ഡീറ്റയില്‍ ആയിട്ട് പറയുന്നത്. കഥ പറയാന്‍ നേരമൊക്കെ സംശയവുമില്ല, ആള് മനസില്‍ നിന്നാണ് പറയുന്നത്. ലൊക്കേഷനില്‍ ആണെങ്കില്‍ പോലും ഷാജോണ്‍ ചേട്ടന്‍ സ്‌ക്രിപ്റ്റ് എടുത്ത് നോക്കുന്നത് കണ്ടിട്ടില്ല. ഷോട്ടാണെങ്കിലും ഡയലോഗാണെങ്കിലും മനസില്‍ നിന്നായിരുന്നു.
മിയ

ഷാജോണ്‍ ചേട്ടന് 20 കൊല്ലത്തെ എക്‌സ്പീരിയന്‍സ് ഉണ്ട്. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നയാളാണ് ഷാജോണ്‍ ചേട്ടന്‍. പ്രേക്ഷകരുടെ മുന്നില്‍ കോമഡി പറഞ്ഞ് വര്‍ക്ക് ചെയ്യുമോ ഇല്ലയോ എന്ന് നേരിട്ട് അറിയാവുന്നവരാണ്. അതുകൊണ്ട് തന്നെ ആള്‍ക്കാരുടെ പള്‍സറിഞ്ഞ് മനസിലാക്കി തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്നും മിയ പറഞ്ഞു.

ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കോമഡിക്കൊപ്പം തന്നെ ത്രില്ലര്‍ സ്വഭാവവുമുളള ചിത്രത്തില്‍ വല്ലനായെത്തുന്നത് തമിഴ് തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ പ്രസന്നയാണ്. പ്രസന്നയുടെ ആദ്യ മലയാള ചിത്രമാണ് ബ്രദേഴ്‌സ് ഡേ. '4 മ്യൂസിക്ക്‌സും' നാദിര്‍ഷയും ചേര്‍ന്നാണ് ചിത്രത്തിലെ പാട്ടുകളൊരുക്കിയിരിക്കുന്നത്. തമിഴ് താരം ധനുഷാണ് ഒരു ഗാനം ആലപിച്ചിരിക്കുന്നത്. നെഞ്ചോട് വിന എന്ന ഗാനം എഴുതിയതും ധനുഷ് തന്നെ.

ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മാണം. ജിത്തു ദാമോദറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, കോട്ടയം നസീര്‍, മാലാ പാര്‍വതി, പൊന്നമ്മ ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT