Film Talks

'വലിയൊരു കമൽ ഹാസൻ ആരാധകനാണ് ഞാൻ'; 'വിരുമാണ്ടി' പോലെയുള്ള ചിത്രങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ചിദംബരം

കമൽ ഹാസന്റെ പടങ്ങൾ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് സംവിധായകൻ ചിദംബരം. കമൽ ഹാസന്റെ വലിയൊരു ആരാധകനാണ് ഞാൻ. 'വിരുമാണ്ടി' പോലെയുള്ള പടങ്ങളൊക്കെ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം സിനിമയ്ക്ക് വേണ്ടി ജനിച്ച മനുഷ്യനാണ്. ഫിലിം മേക്കിം​ഗ് എന്ന പ്രക്രിയ മെബെെലിലേക്ക് മാറിയ ഒരു കാലഘട്ടത്തിൽ പോലും ​ഗുണാ കേവിൽ ഷൂട്ട് ചെയ്യാൻ ഞങ്ങൾക്ക് പറ്റാത്ത അവസ്ഥയിൽ തൊണ്ണൂറുകളിൽ അദ്ദേഹം എങ്ങനെ അത് ഷൂട്ട് ചെയ്തു എന്ന് ഇപ്പോഴും തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.

ചിദംബരം പറഞ്ഞത്:

ഞാൻ വലിയൊരു കമൽ ഹാസൻ ഫാൻ ആണ്. അദ്ദേഹം ഒരു നടൻ മാത്രമല്ല ഒരു ഫുൾ ഫിലിം മേക്കർ കൂടിയാണ്. വളരെ ബ്രില്ല്യന്റായ സംവിധായകനാണ്. എന്നെ വളരെയധികം സ്വാധീനിച്ച പടങ്ങളാണ് വിരുമാണ്ടി പോലെയുള്ള ചിത്രങ്ങളൊക്കെ അദ്ദേഹം വളരെ നല്ലൊരു ഫിലിം മേക്കറാണ്. ഹീ വാസ് ബോൺ ഫോർ ഫിലിം. ചെറുപ്പത്തിലെ ബാലതാരമായി സിനിമയിൽ വന്നയാളാണ് അദ്ദേ​ഹം. അദ്ദേഹത്തിന്റെ മുപ്പത് വയസ്സുമുതൽ ഹീ ഈസ് എ മാസ്റ്റർ. ഈ സിനിമ കാരണം എങ്കിലും എനിക്ക് കമൽ ഹാസനെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്നാണ് എന്റെ ആ​ഗ്രഹം.

ഞാൻ ആലോചിച്ചിട്ടുണ്ട് ഇന്ന് ഇത്രയും ടെക്നോളജിയുണ്ട് എൽ.ഇ.ഡി ലെെറ്റ്സ് ഉണ്ട്, ലെെറ്റർ മാട്രീസ് ഉണ്ട്. ഫിലിം മേക്കിം​ഗ് മൊത്തത്തിൽ മൊബെെലിലായി. എന്നിട്ട് പോലും നമുക്ക് അവിടെ ഷൂട്ട് ചെയ്യാൻ പറ്റുന്നില്ല. അപ്പോഴാണ് ഇവർ ഈ തൊണ്ണൂറുകളിൽ വലിയ ലെെറ്റും, ജനറേറ്ററിന്റെ കേബിൾ അവിടെ മുകളിൽ ഒക്കെ കൊണ്ടു വന്ന് വച്ചിട്ട്, ഇത്രയും ആൾക്കാരെ വച്ച് താഴെ അതും ഒന്നോ രണ്ടോ സീനല്ല ഒരു പടത്തിന്റെ മൊത്തം പരിപാടിയും പാട്ടും ഒക്കെ ഷൂട്ട് ചെയ്തത്. ഇത് എങ്ങനെ ഷൂട്ട് ചെയ്തു എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല, അത് വളരെ പാടുള്ളതും വളരെയധികം റിസ്കിയായിട്ടുള്ളതുമായ കാര്യമാണ്.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

SCROLL FOR NEXT