Film Talks

നായകൻ നായിക എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രസക്തി ഇല്ലാതെയായി; മഞ്ജു വാരിയർ

സിനിമയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും നായകൻ നായിക എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംസാരങ്ങൾ ഇപ്പോൾ അപ്രസക്തമായെന്നും നടി മഞ്ജു വാരിയർ. നായികാ പ്രാധാന്യമുള്ള സിനിമകളുടെ സുവർണ്ണ കാലമാണോ എന്ന ചോദ്യത്തിന് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ മറുപടി പറയുകയായിരുന്നു താരം.

മഞ്ജു വാരിയർ അഭിമുഖത്തിൽ പറഞ്ഞത്

നായകൻ നായിക എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ പോലും ഇപ്പോൾ അപ്രസക്തമായിരിക്കുകയാണ്. ഇപ്പോൾ സിനിമയുടെ ഗുണനിലവാരത്തെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. സിനിമ നല്ലതാണെങ്കിൽ മുഖ്യ കഥാപാത്രത്തിന്റെ ലിംഗം കണക്കിലെടുക്കാതെ പ്രേക്ഷകർ സിനിമയെ സ്വീകരിക്കും. ഇത്തരത്തിലുള്ള തുറന്ന ഇടപെടലുകൾ പ്രേക്ഷകരിൽ നിന്നും ഉണ്ടാകുന്നത് പോസിറ്റിവ് ലക്ഷണങ്ങളാണ്. വിഷയം, സംവിധായകൻ, എഡിറ്റ്, സ്ക്രിപ്റ്റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രേക്ഷകർ ബോധവാന്മാരാണ്. അന്തർദേശിയ നിലവാരമുള്ള സിനിമകൾ കാണുവാനുള്ള സാഹചര്യങ്ങൾ പ്രേക്ഷകർക്ക് ഉണ്ട്.

ചതുര്‍മുഖമായിരുന്നു അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യര്‍ ചിത്രം. കൊവിഡ് സാഹചര്യത്തില്‍ തിയറ്ററില്‍ നിന്ന് ചിത്രം പിൻവലിച്ചിരുന്നു . സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായിരുന്നു ചതുര്‍മുഖം. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ദി പ്രീസ്റ്റിന് മുമ്പാണ് ചതുര്‍മുഖം ചിത്രീകരിച്ചതെന്ന് മഞ്ജു വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT