Film Talks

'ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ..'; മഹാമാരിയെ പ്രതിരോധിക്കാന്‍ മൂന്ന് രക്ഷാമന്ത്രങ്ങള്‍, വീഡിയോയുമായി മമ്മൂട്ടി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണ് മമ്മൂട്ടി. മഹാമാരിയെ പ്രതിരോധിക്കാന്‍ സ്വായത്തമാക്കേണ്ട മൂന്ന് 'രക്ഷാമന്ത്രങ്ങളാണ്' മമ്മൂട്ടി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പങ്കുവെക്കുന്നത്.

'ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ അല്ലേ?', എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നത് കൃത്യമായിട്ടാണോ എന്ന് വീഡിയോയില്‍ അദ്ദേഹം ചോദിക്കുന്നു.

'കുറഞ്ഞത് രണ്ട് മീറ്റര്‍ അകലമെങ്കിലും പാലിച്ചിട്ടാണോ നമ്മള്‍ മറ്റുള്ളവരുമായി ഇടപഴകുന്നത്? സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നമ്മുടെ കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാറുണ്ടോ? ഇല്ലെങ്കില്‍ ഈ മൂന്ന് രക്ഷാമന്ത്രങ്ങള്‍ സ്വായത്തമാക്കുക. പാലിക്കുക, പരിശീലിക്കുക. എങ്കില്‍ മാത്രമേ കൊവിഡ് എന്ന ഈ മഹാരോഗത്തെ നമുക്ക് പ്രതിരോധിക്കാനാകൂ', വീഡിയോയില്‍ മമ്മൂട്ടി പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT