Film Talks

ലോക സിനിമകളും അഭിനേതാക്കളും സ്വാധിനിച്ചിട്ടുണ്ടോ?, 28 കൊല്ലം മുമ്പ് മമ്മൂട്ടി നല്‍കിയ ഉത്തരം;വീഡിയോ

ലോക്ക് ഡൗണ്‍ കാലത്ത് യൂട്യൂബില്‍ ട്രെന്‍ഡിംഗായ അഭിമുഖ പരമ്പരകളാണ് എവിഎം ഉണ്ണിയുടേത്. കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖത്തിന് പിന്നാലെ ഗിന്നസ് പക്രുവിന്റെ ഗള്‍ഫ് സ്‌റ്റേഷ് ഷോ അഭിമുഖവും വൈറലായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ രസകരമായ അഭിമുഖവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. 'മെഗാസ്റ്റാര്‍ മമ്മുട്ടി നൈറ്റ്' എന്ന പേരില്‍ 1992ല്‍ ഖത്തറില്‍ അരങ്ങേറിയ സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നല്‍കിയ സ്വീകരണവും, തുടര്‍ന്ന് മമ്മുട്ടിയുമായി ഏ.വി.എം ഉണ്ണി നടത്തിയ അഭിമുഖവുമാണ് ഈ വീഡിയോയില്‍.ചിലപ്പോള്‍ യൂട്യൂബില്‍ ലഭ്യമായ മമ്മുട്ടിയുടെ ഏറ്റവും പഴയ അഭിമുഖം ഇതായിരിക്കും.

സിനിമയില്‍ എത്തുന്നതിന് മുമ്പ് സിനിമയെ പുറത്തുനിന്ന് കാണുകയും പിന്നീട് സിനിമയിലെത്തിയപ്പോഴുള്ളതുമായ വ്യത്യാസം എന്താണെന്ന എംവിഎം ഉണ്ണിയുടെ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു.സിനിമ പുറത്തുനിന്ന് കാണുന്നതുപോലെയല്ല അതിനകത്ത്. ആദ്യമൊക്കെ സിനിമ പുറത്തുനിന്ന് കാണുമ്പോള്‍ വലിയ അത്ഭുതമായിരുന്നു.എന്നാല്‍ സിനിമയിലേക്ക് എത്തിയപ്പോള്‍ അത് മാറി.ഇന്ന് ആര്‍ക്കും സിനിമ ഒരു അത്ഭുതമല്ല ജനങ്ങള്‍ക്കുമറിയാം എന്താണ് നടക്കുന്നത് എന്ന്. കാരണം സിനിമ ജനങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍ അതിന്റെ രഹസ്യഭാവം നഷ്ടപ്പെട്ടുപോയി.തോട് പൊളിച്ചൊരവസ്ഥയാണ് സിനിമയുടേത്. ആര്‍ക്കും ഷൂട്ടിംഗ് കാണാം. എന്താണ് നടക്കുന്നതെന്ന് കണ്ട് മനസിലാക്കാം. ഒരു പരിധി വരെ അത് സിനിമയുടെ ക്വാളിറ്റിയെ സഹായിക്കുന്നുണ്ട്.എന്നാല്‍ മറ്റു പല പ്രശ്‌നങ്ങളും അതിനോടൊപ്പം തന്നെ ഉണ്ടാകുന്നു.ശരിക്കും സിനിമയുടെ പ്രൈവസി നഷ്ടപ്പെട്ടു എന്ന് പറയാം. പല കാര്യങ്ങളും ആളുകള്‍ക്കു മുമ്പില്‍ വച്ച് ഷൂട്ട് ചെയ്യുമ്പോള്‍ അവരെ വിശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. സിനിമാറ്റിക് ആയിട്ടുള്ള പല കാര്യങ്ങളും ആളുകള്‍ നേരിട്ട് കാണുന്നത്‌കൊണ്ട് അതിന്റെ ആസ്വാദ്യത നഷ്ടപ്പെട്ടു പോകുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

ഗള്‍ഫില്‍ നിന്നും സിനിമയിലേക്ക് ചുവട് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഗള്‍ഫ് മലയാളികളുടെ മലയാളിത്വവും മനസ്സിലെ നാടിനോടുള്ള ആത്മാര്‍ത്ഥതയും ഒരു കാലത്തും മാറ്റമുണ്ടാകില്ല. വേറെ ഒരുപാട് തരത്തിലുള്ള കള്‍ച്ചറല്‍ ഇടപെടലുകള്‍ ഉണ്ടെങ്കിലും നമ്മുടെ സാംസ്‌കാരിക പൈതൃകവും തനിമയും ഒരിക്കലും കൈവിടാതെ ജീവിക്കുന്നവരാണ് അവര്‍. ഗള്‍ഫില്‍ നിന്നും സിനിമയിലേക്ക് വരുന്ന പലരും അബദ്ധത്തില്‍ ചാടാറുണ്ട്. അതായത് സിനിമയെ ഭ്രമിച്ച് അതിലേക്ക് എടുത്തു ചാടരുത്. സിനിമയെ പഠിച്ച് അതിന്റെ ഉള്ളുകളികള്‍ എല്ലാം അറിഞ്ഞ് കാര്യങ്ങള്‍ മനസ്സിലാക്കിയതിനു ശേഷം ചെയ്യുന്നതായിരിക്കും നല്ലത്. അല്ലാതെ ഒരു ഭ്രമത്തിന്റ പുറത്ത് സിനിമയെടുക്കാന്‍ പോയാല്‍ അത് അബദ്ധമായി പോകുമെന്ന് മമ്മൂട്ടി.

ലോക സിനിമകളും അഭിനേതാക്കളുടെ അഭിനയ സിദ്ധിയും താങ്കളെ സ്വാധിനിച്ചിട്ടുണ്ടോ?

അങ്ങനെ വേറൊരാളുടെ സിദ്ധിയൊന്നും അഡാപ്റ്റ് ചെയ്യേണ്ട ആവശ്യം നമുക്കില്ല. അവരുടെ സിനിമയിലുണ്ടാവുന്ന സാഹചര്യങ്ങളൊന്നും നമ്മുടെ ജിവിതത്തില്‍ ഉണ്ടാകില്ല.പിന്നെ എല്ലാവരും കരയുന്നതും ചിരിക്കുന്നതും ഒരുപോലെയല്ലേ. അപ്പോള്‍ അങ്ങനെയൊരു അനുകരണത്തിന്റെ ആവശ്യം വരുന്നില്ല. അതൊക്കെ കാണുമ്പോള്‍ അങ്ങനെ നേടണമെന്ന ആഗ്രഹമുണ്ടാകും. ഒരു ഇന്‍സ്പിരേഷന്‍ മാത്രമാണ്.

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT