Film Talks

റോഷാക്ക് സയന്റിസ്റ്റാണ്, സൈക്കോ അല്ല, സിനിമയുടെ കഥ വേറെയാണ് : മമ്മൂട്ടി

സൈക്കോ ത്രില്ലര്‍ സ്വഭാവമെന്ന് തോന്നുന്ന ഫസ്റ്റ് ലുക്കായിരുന്ന മമ്മൂട്ടി നായകനായ റോഷാക്ക് എന്ന സിനിമയുടേത്. കെട്യോളാണെന്റെ മാലാഖ എന്ന സിനിമക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് നിര്‍മ്മിക്കുന്നതും മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ്. സൈക്കോ കഥാപാത്രമല്ല സിനിമയിലേതെന്ന് മമ്മൂട്ടി ദ ക്യു'വിനോട്.

''സൈക്കോ ട്രീറ്റ്‌മെന്റ് ആണ്. അത്രേയുള്ളു. സിനിമയിലെ കഥ വേറെ വേറെയാണ്. ഇതുമായിട്ട് കണക്ട് ചെയ്തു നോക്കേണ്ടതുണ്ട്, സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് ഈ ഘട്ടത്തില്‍ കൂടുതല്‍ പറയാവുന്നതല്ലെന്നും മമ്മൂട്ടി. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പുതുതായി എന്തെങ്കിലും മാറ്റം കൊണ്ടുവന്നിട്ടില്ലെന്നും മമ്മൂട്ടി.

മമ്മൂട്ടിയുടെ വാക്കുകള്‍

എനിക്ക് അങ്ങനെ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ തോന്നിയിട്ടില്ല. ഞാന്‍ പണ്ടുള്ള മാറ്റങ്ങള്‍ ഇപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്നു. പണ്ടത്തെ കാലത്തെ ഞാന്‍ സമാന്തര സിനിമയും ചെയ്യും ആധുനിക സിനിമയും ചെയ്യും. സിനിമ എന്നും പുതിയതായിരിക്കുന്നതു കൊണ്ട് ആധുനിക സിനിമ എന്നുമുണ്ട്. പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താന്‍ രസകരമായ കഥയും കഥാപാത്രങ്ങളും ഒക്കെത്തന്നെയാണ് മാറ്റം വന്നതിലുള്ള പ്രത്യേകത.

പറയുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞുകൊണ്ടാണെങ്കിലും വിഷയം കാമ്പുള്ളതായിരിക്കും: സത്യന്‍ അന്തിക്കാട്

രാഷ്ട്രീയ വിവാദം പുകയുന്ന ആഗോള അയ്യപ്പ സംഗമം; സംഗമത്തില്‍ ആര്‍ക്കാണ് നേട്ടം?

കൊത്തയ്ക്കും കുറുപ്പിനും ചെലവായ തുക ലോകയ്ക്കും ചെലവായി: ദുൽഖർ സൽമാൻ

"അച്ഛനല്ലാതെ നമ്മളെ വേറെ ആര് സപ്പോര്‍ട്ട് ചെയ്യാന്‍!" ഹരിശ്രീ അശോകനെക്കുറിച്ച് അര്‍ജുന്‍

Lokah is the topdog of Onam releases, കഴിഞ്ഞ വാരം നേടിയതിന്റെ ഇരട്ടി കളക്ഷൻ ഈ വാരം നേടും: സുരേഷ് ഷേണോയ് അഭിമുഖം

SCROLL FOR NEXT