Film Talks

'മമ്മൂട്ടി കരഞ്ഞാൽ കരയും, ഇടി കൊണ്ടാൽ കണ്ണുപൊത്തും', പിറന്നാൾ ദിനത്തിൽ ആരാധികയുടെ കുറിപ്പ്

മമ്മൂട്ടിയുടെ 69ാം പിറന്നാൾ ദിനത്തിൽ ശ്രദ്ധ നേടി ആരാധികയുടെ കുറിപ്പ്. 1983 ൽ 'മണിയറ' സിനിമ കണ്ടപ്പോൾ തുടങ്ങിയ ഇഷ്ടം മുതൽ പറഞ്ഞു തുടങ്ങുന്നു കടുത്ത ആരാധികയായ സനൂജ. മമ്മൂട്ടി ഇടി കൊള്ളുന്നത് കണ്ടാൽ കണ്ണു പൊത്തുന്ന കാലം, കരഞ്ഞാൽ കൂടെ കരയുന്ന കാലം, സിനിമയിൽ മമ്മൂട്ടി മരിച്ചപ്പോൾ എന്റെ മമ്മൂട്ടി മരിച്ചുപോയെന്ന് പറഞ്ഞ് ഏങ്ങലടിച്ചു കരഞ്ഞ കാലം എല്ലാം ഓർത്തെടുക്കുകയാണ് സനൂജ.

മമ്മൂട്ടിയോടുളള ആരാധന വിവരിക്കുന്ന സനൂജയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

1983 ൽ മണിയറ സിനിമ കണ്ടപ്പോൾ മുതൽ തുടങ്ങിയ ഇഷ്ടം, പിന്നെ സ്ഥിരം മാമിയുടെ മോൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന വി സി ആറിലൂടെ സോണി ടീവിയിൽ നിറഞ്ഞാടിയ മമ്മൂക്ക. അന്നത്തെ കുഞ്ഞു മനസ്സ് വിശ്വസിച്ചിരുന്നത് മമ്മൂക്കയുടെ ഭാര്യ സീമ മകൾ ശാലിനി. കാണുന്നത് എല്ലാം സത്യം ആണെന്ന് വിശ്വസിച്ചിരുന്ന കാലം. മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും. മമ്മൂക്കയെ ആരെങ്കിലും ഇടിക്കുന്ന സീൻ വന്നാൽ കണ്ണ് പൊത്തിപ്പിടിച്ചിരിക്കും. സന്ദർഭം സിനിമയിൽ മമ്മൂക്ക താഴെ വീണു മരിച്ചപ്പോൾ എന്റെ മമ്മൂട്ടി മരിച്ചുപോയി എന്ന് പറഞ്ഞു ഏങ്ങലടിച്ചു കരഞ്ഞ കുട്ടിക്കാലം.

പിന്നെ പിന്നെ സിനിമ വേറെ ജീവിതം വേറെ എന്ന് മനസ്സിലാക്കി തുടങ്ങി എങ്കിലും വീടിന്റെ ചുവർ ചിത്രം നിറയെ മമ്മൂക്ക. ഒരിക്കൽ മമ്മൂക്കയുടെ ആരാധിക ആയ മാമിയുടെ വേലക്കാരി എന്റെ മമ്മൂക്ക ചിത്രങ്ങൾ പറിച്ചോണ്ടു പോയി അന്നവളെ കൊന്നില്ല എന്നെ ഉള്ളൂ.

പ്രീഡിഗ്രി ഡിഗ്രി പഠന കാലത്തൊരു പേരും വീണു പുട്ടുറുമീസ്. മമ്മൂക്കയുടെ കവർഫോട്ടോ കൊണ്ട് ബുക്ക് പൊതിഞ്ഞാൽ പുറത്തിറക്കി നിർത്തിയിരുന്നു ദുഷ്ടനായ പ്രശാന്ത് സാർ. കല്യാണത്തിന് പെണ്ണ് കാണാൻ ഇക്ക വന്നപ്പോൾ എന്റെ റൂമിൽ നിറയെ മമ്മൂക്കയുടെ ഫോട്ടോ. ഒരാൾ മാത്രം സിനിമയുടെ ബ്ലോ അപ്പ്. ഒന്നേ ഞാൻ ആവശ്യപ്പെട്ടുള്ളൂ. മമ്മൂക്കയോടുള്ള എന്റെ ഇഷ്ടത്തിന് ഒരു മാറ്റവും ഉണ്ടാകാൻ പറയരുത്. ബാക്കിയുള്ള കാര്യങ്ങൾക്ക് എല്ലാം അഭിപ്രായ വ്യത്യാസം ഉണ്ടായാലും ഈ ഒരു കാര്യത്തിന് കാര്യമായ എതിർപ്പ് ഉണ്ടായിട്ടില്ല. സിനിമ ഇറങ്ങുമ്പോൾ എല്ലാം കരഞ്ഞു കാലുപിടിച്ചിട്ടായാലും കൊണ്ടുപോയി കാണിക്കാറുണ്ട്. 3വർഷം കഴിഞ്ഞു മമ്മൂക്കയെ കണ്ടിട്ട് അന്ന് എനിക്ക് തിരിച്ചു പോകേണ്ട ദിവസവും മമ്മൂക്ക ഷൂട്ടിങ് തിരക്കും. കണ്ട് അങ്ങിനെ ഫോട്ടോ എടുക്കാൻ കഴിഞ്ഞത് തന്നെ വല്ല്യ കാര്യം. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസം

ഒരിക്കൽ കൂടി കാണണം എന്റെ മമ്മൂക്കയെ സമാധാനമായിട്ട് എന്നൊക്കെ ഉള്ള ആഗ്രഹം എന്റെ മോനു പോയതോടെ അവസാനിച്ചു എങ്കിലും അങ്ങയോടുള്ള ഇഷ്ടത്തിന് പകരം വെക്കാൻ മറ്റൊന്നും ഇല്ല. താര സിനിമയുടെ ചക്രവർത്തിക്ക് മലയാളത്തിന്റെ മഹാ നടന്.

ജന്മദിനാശംസകൾ മമ്മൂക്ക

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT