മമ്മൂട്ടി
മമ്മൂട്ടി 
Film Talks

‘ജാതിക്കും മതത്തിനുമപ്പുറം ഉയര്‍ന്നാലെ ഒരു ജനതയായി നമുക്ക് മുന്നേറാനാവൂ’; പ്രതികരണവുമായി മമ്മൂട്ടി

THE CUE

പൗരത്വ നിയമത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. സമൂഹത്തിന്റെ വിവിധ തലമുറകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുകയും അവയ്ക്ക് എല്ലാ കോണില്‍ നിന്നും പിന്തുണ ഉയരുകയും ചെയ്യുന്നു. മലയാളത്തിലെ വിവിധ സിനിമാതാരങ്ങളും വിഷത്തില്‍ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മമ്മൂട്ടിയും വിഷയത്തില്‍ പ്രതികരിച്ചു. ജാതിക്കും മതത്തിനുമപ്പുറം ഉയര്‍ന്നാലെ ഒരു ജനതയായി നമുക്ക് മുന്നേറാനാവൂവെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.

ജാതി, മതം, മതപരമായ വിശ്വാസങ്ങള്‍, മറ്റ് പരിഗണനകള്‍ എന്നിവയ്‌ക്കെല്ലാം മുകളില്‍ ഉയര്‍ന്നാലെ ഒരു ശക്തിപ്പെട്ട ജനതയായി നമുക്ക് മുന്നേറാന്‍ കഴിയു. അത്തരമൊരു ഐക്യത്തിനെതിരെയുണ്ടാവുന്നതെല്ലാം നിരുത്സാഹപ്പെടുത്തണം.
മമ്മൂട്ടി

രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രാവില രംഗത്തെത്തിയിരുന്നു. മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും നമ്മളുടെ ജന്മാവകശമാണെന്നും അത് തകര്‍ക്കാനുള്ള ഏത് ശ്രമത്തിനെയും ചെറുക്കണമെന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചത്. ഇന്ത്യയുടെ ഭൂപടത്തിനൊപ്പം ഈ അതിരുകള്‍ക്കപ്പുറത്ത് നമ്മളെയെല്ലാവരും ഇന്ത്യന്‍ എന്നാണ് വിളിക്കുന്നതെന്ന് എഴുതിയിരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. മതനിരപേക്ഷത എന്നും നിലനില്‍ക്കട്ടെ, നമുക്ക് ഒരുമിച്ച് നില്‍ക്കാം എന്നിങ്ങനെയാണ് ഹാഷ് ടാഗ്.

വിപ്ലവം എല്ലായ്പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്ന് പൃഥ്വിരാജ് ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ തോമസ് പറഞ്ഞു. ഹാഷ്ടാഗ് ക്യാംപെയ്‌നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ ചൂണ്ടിക്കാട്ടി. ഇന്ത്യ നിന്റെ തന്തയുടെതല്ല എന്നായിരുന്നു അമല പോള്‍ കുറിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്ദം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. പ്രധാന താരങ്ങള്‍ അടക്കം നിശബ്ദത പാലിച്ചപ്പോള്‍ നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തിനെതിരെയും പാര്‍വതി പ്രതികരിച്ചു. ജാമിയയും അലിഗഡും, ഇത് ഭീകതയാണെന്ന് പൊലീസ് വേട്ടയുടെ വീഡിയോ റീട്വീറ്റ് ചെയ്ത് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. റാണാ അയ്യൂബിന്റെ ട്വീറ്റും വീഡിയോയും പങ്കുവച്ചായിരുന്നു പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT