Film Talks

മലയന്‍ കുഞ്ഞ്, നായകന്‍ ഫഹദ്; നിര്‍മ്മാണം ഫാസില്‍, മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്റെ സംവിധാനം

ഫഹദ് ഫാസില്‍ അടുത്ത വര്‍ഷം ആദ്യം അഭിനയിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസില്‍. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍ കുഞ്ഞ് സിനിമയുടെ തിരക്കഥ മഹേഷ് നാരായണനാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി പൂര്‍ത്തിയാക്കി 2021 ജനുവരിയില്‍ ഫഹദ് ഫാസില്‍ മലയന്‍ കുഞ്ഞില്‍ ജോയിന്‍ ചെയ്യും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫഹദ് പുറത്തുവിട്ടു.

മഹേഷ് നാരായണന്‍ പറഞ്ഞ കഥ ഇഷ്ടപ്പെട്ടപ്പോള്‍ തന്നെ ആ സിനിമ താന്‍ നിര്‍മ്മിക്കാമെന്ന് പറഞ്ഞതായിസംവിധായകന്‍ ഫാസില്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തിയറ്റര്‍ റിലീസ് കൂടി ആലോചിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും ഫാസില്‍ പറഞ്ഞിരുന്നു.

കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന നാലാമത്തെ ചിത്രവുമാണ് മലയന്‍ കുഞ്ഞ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സീ യു സൂണ്‍, ഇരുള്‍, ജോജി എന്നിവയാണ് മറ്റ് സിനിമകള്‍. അല്‍ഫോണ്‍സ് പുത്രന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന പാട്ട് എന്ന സിനിമയിലും ഫഹദ് ഫാസില്‍ ആണ് നായകന്‍.

Sajimon’s directorial, Malayan Kunju

സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ കോസ്റ്റിയൂംസും വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസ് ചിത്രം തിയറ്ററുകളിലെത്തിക്കും. ശ്യാംപുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയുടെ ചിത്രീകരണത്തിലാണ് ഫഹദ് ഇപ്പോള്‍.

വി.കെ പ്രകാശ് ഉള്‍പ്പെടെയുള്ളവരുടെ സഹസംവിധായകനാണ് വി.പി സജിമോന്‍. മഹേഷ് നാരായണന്‍ ചിത്രം മാലിക്കിന്റെ മുഖ്യസഹസംവിധായകനുമായിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Malayan Kunju, Mahesh Narayanan's script Faasil Producer ,Fahadh Faasil's with Sajimon

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT