Film Talks

വാരിയംകുന്നന്‍ വരും,മറ്റൊരു നായകനും സംവിധായകനും; പൃഥ്വിരാജും ആഷിക് അബുവും മാറിയതിനെക്കുറിച്ചും കോമ്പസ് മുവീസ്

വാരിയംകുന്നന്‍ സിനിമാ വിവാദത്തില്‍ ഔദ്യോഗിക പ്രതികരണവുമായി നിര്‍മ്മാതാക്കളായ കോമ്പസ് മുവീസ്. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ആഷിക് അബുവും പിന്‍മാറിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പ്രതികരണം. വാരിയംകുന്നന്‍ ഏറ്റവും മികച്ച കലാമികവോടെ ആഗോള സിനിമാ ലോകത്തേക്ക് എത്തിക്കുമെന്ന് കോമ്പസ് മുവീസ്. രണ്ട് ഭാഗങ്ങളായാണ് സിനിമ എത്തുക. വാരിയംകുന്നന്‍ മറ്റൊരു നായകനും സംവിധായകനുമൊപ്പം എത്തുമെന്ന പ്രഖ്യാപനം മുഹസിന്‍ പരാരി, ഹര്‍ഷദ് തുടങ്ങിയവര്‍ പങ്കുവച്ചിട്ടുണ്ട്.

2020 ജൂൺ മാസം 22ന് പ്രഖ്യാപിക്കപ്പെട്ട വാരിയംകുന്നൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകളോടുള്ള കോമ്പസ് മൂവീസിന്റെ ഔദ്യോഗിക പ്രതികരണമാണിത്.

കോമ്പസ് മൂവീസ് വാരിയംകുന്നൻ എന്ന സിനിമാപദ്ധതി ഏറ്റെടുത്തിട്ട് അഞ്ച് വർഷത്തോളമായി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിർമ്മിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇത് മനസ്സിലാക്കിത്തന്നെയാണ് ഈ പദ്ധതിക്ക് ഞങ്ങൾ തുടക്കം കുറിച്ചത്.

ബ്രിട്ടീഷ് അധിനിവേശത്തിനും ജാതീയതയിലൂന്നിയ ജന്മിത്താധിപത്യത്തിനുമെതിരെ പോരാടി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വിപ്ലവത്തിന്റെ കഥയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം. അത് ചലച്ചിത്രമായി അവതരിപ്പിക്കുമ്പോൾ രാഷ്ട്രീയ ഉത്തരവാദിത്തം പോലെ തന്നെ പ്രസക്തമാണ് കലാപരമായ ചുമതലാബോധവും. ആ ഉറച്ച ബോധ്യത്തിൽ തന്നെയാണ് ഈ പദ്ധതി അർഹിക്കുന്ന കലാമേന്മയോടെയും സാങ്കേതികത്തികവോടെയും തന്നെ സാക്ഷാത്ക്കരിക്കപ്പെടണം എന്ന നിഷ്കർഷ ഞങ്ങൾ വച്ചുപുലർത്തിയത്. അതിനായി ഇന്ത്യയിലെ തന്നെ മികച്ച ടെക്നീഷ്യൻമാരുമായും ചലച്ചിത്രതാരങ്ങളുമായും ഈ പദ്ധതി വിവിധഘട്ടങ്ങളിൽ ധാരണയായിട്ടുണ്ട്. അങ്ങനെ സാധ്യമായ ഒരു കൂട്ടുകെട്ടിൽ നിന്നാണ് 2020 ജൂൺ മാസം 22ന് ഈ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ പ്രഖ്യാപനം സംഭവിക്കുന്നത്.

തുടർന്ന് ചില ദൗർഭാഗ്യകരമായ സാഹചര്യങ്ങളാൽ, പ്രഖ്യാപിക്കപ്പെട്ട പ്രൊജക്റ്റിൽ നിന്നും ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറി നിൽക്കേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട വാർത്തകളും ഊഹാപോഹങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ സിനിമയുടെ ഭാവിയെ സംബന്ധിച്ച ആശങ്കകളെ ദൂരീകരിക്കാനാണ് ഈ കുറിപ്പ്.

കോമ്പസ് മൂവീസ് വാരിയംകുന്നൻ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവർത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാർ വിപ്ലവത്തിന്റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതർഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആ ദിശയിൽ വിപുലമായ പിന്നണിപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകരെപ്പറ്റിയും നടീനടന്മാരെക്കുറിച്ചുമുള്ള പരിഷ്കരിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

സിക്കന്തർ

എം.ഡി, കോമ്പസ് മൂവീസ്

ഉണ്ട, പുഴു എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ഹര്‍ഷദും റമീസും ചേര്‍ന്നാണ് വാരിയംകുന്നന്റെ രചന നിര്‍വഹിച്ചിരിക്കുന്നു. ആദ്യം അന്‍വര്‍ റഷീദ് ഉപേക്ഷിച്ചതിന് പിന്നാലെ ആഷിക് അബുവും സിനിമ പ്രഖ്യാപിച്ചതിന് ശേഷം പിന്‍മാറിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. സിനിമക്കെതിരെ സംഘപരിവാര്‍ പരസ്യപ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

മലയാളത്തിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ക്കൊപ്പമാണ് വാരിയംകുന്നന്‍ പ്രഖ്യാപിച്ചിരുന്നത്. ഷൈജു ഖാലിദ് ക്യാമറ. മുഹ്‌സിന്‍ പരാരി കോ ഡയറക്ടര്‍. 75 കോടി ബജറ്റിലായിരുന്നു സിക്കന്ദന്‍, മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന നിര്‍മ്മാണ കമ്പനി വാരിയംകുന്നന്‍ പ്രഖ്യാപിച്ചത്. കോമ്പസ് മുവീസിനൊപ്പം ആഷിക് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒ.പി.എം സിനിമാസും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.

പൃഥ്വിരാജ് സുകുമാരന്‍ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നത്

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT